ജനം ടിവി ചര്‍ച്ചയില്‍ മുസ് ലിം വിരുദ്ധ പരാമര്‍ശം നടത്തിയതില്‍ മാപ്പ് പറഞ്ഞ് പി സി ജോര്‍ജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാപ്പ് പറഞ്ഞത്. ഇന്ത്യയിലെ മുഴുവന്‍ മുസ് ലിംകളും തീവ്രവാദികളാണെന്ന പരാമര്‍ശം പിന്‍വലിക്കുന്നതായി പി സി ജോര്‍ജ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ജനം ടിവിയില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുസ് ലിം ലീഗിന്റെ പ്രതിനിധി എന്നെ പ്രകോപിച്ചപ്പോള്‍ ഞാന്‍ പറഞ്ഞ മറുപടിയില്‍ ഇന്ത്യയിലെ മുഴുവന്‍ ഇസ്ലാം മത വിശ്വാസികളും തീവ്രവാദികളാണെന്ന അര്‍ത്ഥം കടന്നു വന്നതായി ശ്രദ്ധയില്‍പെട്ടു.
ഇന്ത്യ മഹാരാജ്യത്തെ മുഴുവന്‍ മുസ് ലിം മതവിശ്വാസികളും തീവ്രവാദികളാന്നെന്ന ധ്വനി വന്ന മറുപടി ഞാന്‍ നിരുപാധികം പിന്‍വലിക്കുന്നു, അതോടൊപ്പം അത് മൂലം വേദനിക്കപ്പെട്ട മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നു.
എന്നാല്‍ തീവ്ര ചിന്താഗതിയുള്ള ഒരു ചെറിയ ശതമാനം ആളുകള്‍ അവര്‍ക്കിടയില്‍ ഉണ്ടെന്നു എനിക്ക് വ്യക്തമായി അറിയാം. അവരെയും അവരെ മൗനമായി പിന്തുണയ്ക്കുന്ന എല്ലാവരെയും എല്ലാ കാലത്തും ഞാന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്യും.