Connect with us

Hi, what are you looking for?

Kerala

ഗായകൻ പി.ജയചന്ദ്രൻ വിടവാങ്ങി

പി ജയചന്ദ്രൻ അന്തരിച്ചു. എൺപത് വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ​പൂ​ങ്കു​ന്നം​ ​സീ​താ​റാം​ ​മി​ൽ​ ​ലൈ​നി​ൽ​ ​ഗു​ൽ​ ​മോ​ഹ​ർ​ ​ഫ്ലാ​റ്റി​ലാ​യി​രു​ന്നു​ ​താ​മ​സം.​ ​ഇ​ന്നു​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​പൂ​ങ്കു​ന്ന​ത്തെ​ ​വീ​ട്ടി​ലെ​ത്തി​ക്കും.​ ​ഉ​ച്ച​യ്ക്ക് 12.30​ ​വ​രെ​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​യി​ൽ​ ​പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​കും.​ ​നാളെ ​വൈ​കി​ട്ട് 3.30​ന് ​പ​റ​വൂ​ർ​ ​ചേ​ന്ദ​മം​ഗ​ലം​ ​പാലി​യത്ത് ശ്മശാനത്തി​ൽ സം​സ്കാ​ര​ം ന​ട​ക്കും.​ ​എ​റ​ണാ​കു​ളം​ ​ര​വി​പു​ര​ത്ത് 1944​ ​മാ​ർ​ച്ച് ​മൂ​ന്നി​ന് ​ര​വി​വ​ർ​മ്മ​ ​കൊ​ച്ച​നി​യ​ൻ​ ​ത​മ്പു​രാന്റെ​യും​ ​പാ​ലി​യ​ത്ത് ​സു​ഭ​ദ്ര​ക്കു​ഞ്ഞ​മ്മ​യു​ടെ​യും​ ​അ​ഞ്ചു​ ​മ​ക്ക​ളി​ൽ​ ​മൂ​ന്നാ​മ​നാ​യി​ ​ജ​ന​നം.

കൊച്ചിയിലാണ്‌ ജനനമെങ്കിലും ജയചന്ദ്രന്റെ കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തിന്റെ കുടുംബം തൃശൂർ ഇരിങ്ങാലക്കുടയിലേക്ക്‌ താമസം മാറിയിരുന്നു. ഇരിങ്ങാലക്കുടയിലാണ്‌ ജയചന്ദ്രൻ പഠിച്ചതും വളർന്നതും എല്ലാം. ഇരിങ്ങാലക്കുട ഹൈസ്‌കൂളിൽ നിന്ന്‌ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജയചന്ദ്രന്റെ ബിരുദം ക്രൈസ്റ്റ്‌ കോളേജിലായിരുന്നു. സുവോളജിയായിരുന്നു വിഷയം.

1958​ൽ​ ​ആ​ദ്യ​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​യു​വ​ജ​നോ​ത്സ​വ​ത്തി​ൽ​ ​മൃ​ദം​ഗ​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​വും​ ​ല​ളി​ത​ഗാ​ന​ത്തി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​വും​ ​ല​ഭി​ച്ചു.​ ​ല​ളി​ത​ഗാ​ന​ത്തി​ലും​ ​ശാ​സ്ത്രീ​യ​ ​സം​ഗീ​ത​ത്തി​ലും​ ​യേ​ശു​ദാ​സ് ​ആ​യി​രു​ന്നു​ ​ഒ​ന്നാ​മ​ത്.1965ൽ കുഞ്ഞാലി മരയ്‌ക്കാർ എന്ന സിനിമയിലെ പി ഭാസ്‌കരൻ രചിച്ച ‘ഒരു മുല്ലപ്പൂമാലയുമായ്’ ഗാനമാലപിച്ചാണ്‌ ജയചന്ദ്രൻ സിനിമാ പിന്നണി ഗാനരംഗത്തേക്ക്‌ കടക്കുന്നത്‌. വിവിധ ഭാഷകളിലായി 16000ലധികം പാട്ടുകൾ പാടിയ ജയചന്ദ്രൻ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്‌.

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...