ഔദ്യോഗിക വസതിയിലെത്തിയപ്പോൾ മന്ത്രിയെ കാണാൻ ആശവർക്കർമാരെ അനുവദിച്ചില്ലെന്ന സമരസമിതി കോർഡിനേറ്ററുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. നിയമസഭയിൽ തിരക്കുകൾ ഉണ്ടായിരുന്നതിനാൽ ആശാവർക്കർമാരെ സഭയ്ക്ക് പുറത്തുവെച്ചാണ് കണ്ടിരുന്നത്.അന്ന് നിവേദനം ആശമാർ നൽകി.
‘വീട്ടിൽ എത്തിയ ആശാവർക്കർമാരെ കാണാൻ അനുവദിച്ചില്ലെന്ന് പറയുന്നത്തിന്റെ ദുരുദ്ദേശ്യം എന്താണെന്ന് അറിയില്ല, അവിടെയാരും വന്നതായും അറിയില്ല, സംശയം ഉണ്ടങ്കിൽ CCTV പരിശോധിക്കാം; മന്ത്രി വീണാ ജോർജ്
