എം.എ ബേബി സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗമാണ് എം.എ ബേബിയെ ഔദ്യോഗികമായി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിനു ശേഷം കേരള ഘടകത്തില്‍നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി.
ബേബിയെ എതിർത്തിരുന്ന ബംഗാൾ ഘടകവും പിന്മാറുകയായിരുന്നു. പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തിൽ വോട്ടെടുപ്പ് വേണ്ടെന്നും കേന്ദ്രകമ്മിറ്റിയിൽ ധാരണയായി. ഇഎംഎസിന് ശേഷം ജനറൽ സെക്രട്ടറി സ്ഥാനത്തേത്തുന്ന മലയാളിയാണ് എം.എ ബേബി. പോളിറ്റ് ബ്യൂറോയിലെ പ്രായപരിധിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഇളവ് നൽകി. മന്ത്രി പി.എ മുഹമ്മദ് റിയാസ് കേന്ദ്ര കമ്മിറ്റിയിലുണ്ടാകില്ല. ടി.പി രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ എന്നിവർ കേന്ദ്ര കമ്മിറ്റി പട്ടികയിലുണ്ട്.
