എറണാകുളം: കാക്കനാട് ജില്ലാ ജയിലിൽ ജോലിചെയ്യുന്ന പട്ടികജാതിക്കാരിയായ ഫാർമസിസ്റ്റിന് ജാതി അധിക്ഷേപം നേരിട്ടുവെന്ന പരാതിയിൽ ആരോപണവിധേയയായ ഡോക്ടറെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ ദലിത് ഫഡേഷൻ ഡിഎംഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഇന്ത്യൻ ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പി ഷൺമുഖൻ ഉദ്ഘാടനം ചെയ്തു.
ഇരയുടെ മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തിയിട്ടും പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത് പട്ടികജാതി പട്ടിക വർഗ പീഢന നിരോധന നിയമത്തിന് എതിരാണെന്നും ഷൺമുഖൻ പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് റ്റി കെ സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം എസ് തങ്കപ്പൻ, സജി കമ്പം മേട്, മെൽവിൻ മാത്യൂ, വൈസ് പ്രസിഡന്റ് ഓമന തങ്കച്ചൻ, സംസ്ഥാന മോഡറേറ്റർ കല്ലറ ശശീന്ദ്രൻ
ജില്ലാ ജനറൽ സെക്രട്ടറി ഒ കെ സുധാകരൻ സെക്രട്ടറിമാരായ ജാനകി രാജപ്പൻ,സനൂപ് പെരുമ്പാവൂർ മുൻസംസ്ഥാന പ്രസിഡൻ്റ് പി.ജി ഗോപി,കെ എൻ കുഞ്ഞപ്പൻ, മോഡറേറ്റർ കെ ആർ സുബ്രൻ ,എം എ കൃഷ്ണൻ,രാജീവ് ഓർണ്ണ,സി വി രവി വി കെ തങ്കച്ചൻ വൈക്കം, രാമചന്ദ്രൻ വെച്ചൂർ, രാധാകൃഷ്ണൻ കല്ലറ എന്നിവർ സംസാരിച്ചു. ഹൈക്കോടതി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് അഭിഭാഷക പി കെ ശാന്തമ്മ ഉദ്ഘാടനം ചെയ്തു.
