ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകൻ ഖാലിദ് റഹ്മാൻ കൊച്ചിയില്‍ അറസ്റ്റിൽ. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് പിടിയിലായത്. ഖലീതീനെ കൂടാതെ സംവിധായകൻ അഷ്റഫ് ഹംസയും ഫ്ലാറ്റിലുണ്ടായിരുന്നു.
ഇവരിൽ നിന്ന് ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഇവരുടെ സുഹൃത്തും പിടിയിലായിട്ടുണ്ട്. ആലപ്പുഴ ജിംഖാന, തല്ലുമാല തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തമാശ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ.
പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പരിശോധന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെന്നും കെ.പി.പ്രമോദ് മനോരമ ന്യൂസിനോട് വ്യക്തമാക്കി. ലഹരി ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാത്.
