കോട്ടയം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രംഗത്തുള്ള മുന്നണികൾ ജാതി സെൻസസ് വിഷയത്തിൽ പുലർത്തുന്ന മൗനം ആശങ്കയുളവാക്കുന്നതാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെപിഎംഎസ് സംസ്ഥാന നിർവാഹകസമിതി യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2026 ഒക്ടോമ്പർ ഒന്നിനു തുടങ്ങുമെന്ന് പ്രഖ്യാപിച്ച ജാതി സെൻസസ് രണ്ടു ഘട്ടങ്ങളിലായി പൂർത്തികരിക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എൻ.ഡി.എയും കോൺഗ്രസും,സി.പി.ഐ.എം ഈ കാര്യത്തിൽ മൗനം പുലർത്തുകയാണ്.
തിരഞ്ഞെടുപ്പ് രംഗത്ത് വിവാദങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ പാർശ്വവത്‌കൃത വിഭാഗങ്ങളുടെ സാമൂഹികനീതി വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് അധ്യക്ഷത വഹിച്ചു. ഖജാൻജി അഡ്വ. എ. സനീഷ് കുമാർ, ഡോ. ആർ. വിജയകുമാർ, പി.വി. ബാബു, രമാ പ്രതാപൻ, എം.ടി. മോഹനൻ, പി.എൻ. സുരൻ, എ.പി. ലാൽകുമാർ, അഖിൽ കെ.ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു.
