എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന് സുപ്രീം കോടതി വിധിയെ പോളിറ്റ്ബ്യൂറോ പിന്തുണച്ചതിന് പിന്നാലെ സി.പി.എം പി.ബിയെ തള്ളി പട്ടികജാതി ക്ഷേമ സമിതി (PKS) രംഗത്ത്. സുപ്രിം കോടതി വിധി പട്ടികജാതിക്കാരുടെ സാമൂഹിക സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുന്നതാണെന്നതും. ഇന്നോളം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിക്കുന്നതാണെന്നും വിലയിരുത്തി.പട്ടികജാതി-വർഗ സംവരണം സുപ്രിം കോടതി വിധിയിലെ പി.ബി നിലപാട് തിരുത്താൻ ദേശിയ തലത്തിലെ പാർട്ടിയുടെ ദലിത് സംഘടനയായ ഡി.എസ്.എം.എം ൽ നിന്നും സമ്മർദ്ദമുണ്ട്.
പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലെ മേല്‍ത്തട്ടുകാരെ തരംതിരിച്ച് സംവരണ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ നൽകുന്ന സംവരണത്തിൽ നിന്നൊഴിവാക്കാനും പട്ടികജാതി/വർഗ്ഗത്തിൽ പെട്ടവരിൽ തന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചില ജാതികൾക്ക് സംവരണത്തിനുളളിൽ മുൻഗണനയും പ്രത്യേകം ക്വാട്ടയും അനുവദിക്കാനും നിർദ്ദേശിക്കുന്നതായിരുന്നു സുപ്രീം കോടതി ഉത്തരവ്.
മേല്‍ത്തട്ടുകാരെ നിര്‍ണ്ണയിക്കാനുള്ള വ്യവസ്ഥ ഭരണഘടനയില്‍ ഇല്ലെന്നും പാർട്ടി നിലപാട് തിരിച്ചടിയാകുമെന്ന് പി.കെ.എസ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചെതായും വിവരമുണ്ട്.