ഐഎസ്എൽ മത്സരത്തിനിടയുണ്ടായ ആരാധക അതിക്രമത്തിൽ കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻ സ്പോർട്ടിംഗിന് പിഴ ശിക്ഷ. ഒരു ലക്ഷം രൂപയാണ് ഐ എസ് എൽ ഗവേർണിങ് ബോഡി പിഴ ചുമത്തിയത്. ആരാധകർ, കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്കും ആരാധകർക്കും നേരെ കുപ്പിയും വടിയും എറിഞ്ഞിരുന്നു. പ്രാഥമികമായാണ് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്
മത്സരത്തിനിടെ കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തിലെ കാണികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം തടസപ്പെട്ടു. മുഹമ്മദന്‍സിന് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചതാണ് കാണികളെ ചൊടിപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടിയതിനു പിന്നാലെ കാണികള്‍ കളിക്കാര്‍ക്കു നേരെ കുപ്പികളും മറ്റുമെടുത്ത് എറിഞ്ഞു. ഇതോടെ റഫറി മത്സരം നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഒടുവില്‍ മുഹമ്മദന്‍സിന്റെ ആരാധക സംഘം കാണികളെ ശാന്തരാക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. 10 മിനിറ്റിലേറെ സമയം മത്സരം തടസപ്പെട്ടു.
മത്സരം 2-1 എന്ന സ്‌കോറിൽ ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചിരുന്നു.മുഹമ്മദൻ സ്‌പോർട്ടിംഗിൻ്റെ ജനറൽ സെക്രട്ടറി ബിലാൽ അഹമ്മദ് ഖാൻ സംഭവങ്ങളെ അപലപിച്ചിരുന്നു.