Connect with us

Hi, what are you looking for?

Kerala

ദളിത് ക്രൈസ്തവ സംവരണം : പരിഹാരമില്ലെങ്കിൽ വോട്ട് കൊണ്ട് മറുപടിയെന്ന് സി എസ് ഡി എസ്

കോട്ടയം : കേരളത്തിലെ മുപ്പത് ലക്ഷത്തോളം വരുന്ന ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം പ്രഖ്യാപിക്കാത്തപക്ഷം വോട്ടുകൊണ്ട് മറുപടിയെന്ന് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ്. സാമൂഹികമായും സാമ്പത്തികമായും പ്രതിനിധ്യം ഇല്ലാത്ത ഈ വിഭാഗത്തെ കഴിഞ്ഞ ഏഴ് വർഷമായി പിണറായി സർക്കാർ അവഗണിക്കുകയാണ്. പട്ടിക വിഭാഗത്തിൽ ക്രിമിലയറും ഉപസംവരണവും നടപ്പിലാക്കുവാനുള്ള സുപ്രീം കോടതി വിധിയ്ക്ക് എതിരെ കേന്ദ്രം നിയമം പാസാക്കണമെന്നും വിധി സംസ്‌ഥാന സർക്കാർ നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ടും ദളിത് ആദിവാസി സംയുക്ത സമിതി ഡിസംബർ 10 ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ സാഗരം പരിപാടി ചരിത്ര വിജയമാക്കുമെന്നും കെ കെ സുരേഷ് പറഞ്ഞു. സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി പതിനായിരം പ്രവർത്തകരെ പങ്കെടുപ്പിക്കും.

സി എസ് ഡി എസ് സംസ്‌ഥാന നേതൃത്വ ക്യാമ്പ് കോട്ടയം പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം നടപ്പിലാക്കുക, പട്ടിക വിഭാഗം ഉപസംവരണം ഏർപ്പെടുത്തുവാനുള്ള വിധിയ്ക്ക് എതിരെ കേന്ദ്രം നിയമനിർമ്മാണം നടത്തുക, ജാതി സെൻസസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

*_സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം_*

സാമൂഹിക നീതി നടപ്പിലാക്കുന്നതിൽ സംസ്‌ഥാന സർക്കാർ പൂർണ്ണ പരാജയമാണെന്ന് ക്യാമ്പിൽ വിമർശനമുയർന്നു. തമിഴ്നാട്, ആന്ധ്രാ, ബീഹാർ തുടങ്ങിയ സംസ്‌ഥാനങ്ങൾ ജാതി സെൻസസ് നടത്തുമ്പോൾ സംസ്‌ഥാന സർക്കാർ ഒളിച്ചുകളി തുടരുകയാണ്. ദളിത് ക്രൈസ്തവരെയും പരിവർത്തിത ക്രൈസ്തവ കോർപ്പറേഷനെയും സർക്കാർ പൂർണ്ണമായും അവഗണിച്ചു. സാമ്പത്തിക സംവരണം നടപ്പിലാക്കിയ സംസ്‌ഥാന സർക്കാർ താൽക്കാലിക നിയമനങ്ങളിലൂടെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയും പട്ടിക വിഭാഗം സംവരണത്തിൽ വെള്ളം ചേർക്കുകയാണ്.

വിലക്കയറ്റം, സ്വജനപക്ഷപാതം, തൊഴിൽ ക്ഷാമം, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെ യോഗത്തിൽ വിമർശനമുയർന്നു.

അധ്യാപകനും ചരിത്ര പണ്ഡിതനുമായ ഡോ ടി എസ് ശ്യാംകുമാർ പഠനക്ലാസ് നയിച്ചു.

സി എസ് ഡി എസ് സംസ്‌ഥാന വൈസ് പ്രസിഡന്റ്‌ വി പി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ്, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, വിനു ബേബി, എം സി ചന്ദ്രബോസ് തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

India

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ...