പട്ടിക ജാതി-പട്ടിക വർഗ സംവരണത്തിൽ ഉപസംവരണം ഏർപ്പെടുത്തിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ദളിത് – ആദിവാസി സംയുക്ത സമിതി നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ദളിത് – ആദിവാസി സംയുക്ത സമിതിയുടെ നിലപാടും ആവശ്യവുമടങ്ങിയ നിവേദനം ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ,ട്രഷറർ എം.ടി. സനേഷ്, വൈസ് ചെയർമാൻ കല്ലറ പ്രശാന്ത്, കോ-ഓർഡിനേറ്റർ അഡ്വ.എ. സനീഷ് കുമാർ തുടങ്ങിയവർ ചേർന്ന് മുഖ്യമന്ത്രിക്ക് ൽകി.
നേരത്തെ പട്ടിക വിഭാഗ സംവരണത്തിൽ മേൽത്തട്ട് പരിധി ഏർപ്പെടുത്തുന്നതിനും ഉപസംവരണത്തിനും സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന 2024 ഓഗസ്റ്റ് ഒന്നിലെ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തിരക്കിട്ട നടപടികളിലേക്ക് കടക്കരുതെന്നാവശ്യപ്പെട്ട് പട്ടികജാതി-പട്ടിക വർഗ്ഗ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരേസമയം സെക്രട്ടേറിയറ്റിലേക്കും രാജ്ഭവനിലേക്കും മാർച്ച് സംഘടിപ്പിരിന്നു.
സുപ്രീം കോടതി വിധിക്കെതിരെ പട്ടിക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പാർലമെന്റും സംസ്ഥാന സർക്കാരും ഒരുപോലെ നിയമം പാസാക്കണമെന്നാണ് ദളിത് – ആദിവാസി സംയുക്ത സമിതിയുടെ ആവശ്യം.