Connect with us

Hi, what are you looking for?

Latest News

ദലിതർക്കെതിരെ വര്‍ഗീയ വിഷം തുപ്പി ആബിദ് അടിവാരം; ദലിതർ മുസ്ലിങ്ങളെ കൊല്ലാൻ നടക്കുന്നവരെന്ന് ഫേസ്ബുക്ക് കുറിപ്പ്

ദലിതർക്കെതിരെ കടുത്ത വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി ആക്ടിവിസ്റ്റ് ആബിദ് അടിവാരം. കേരളത്തിലടക്കം ദലിതർ മുസ്ലിങ്ങളെ കൊല്ലാൻ നടക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. രാജ്യത്തെ ദലിതരെല്ലാം വര്‍ഗീയവാദികളാണെന്നും മുസ്ലിങ്ങളെ കൊന്നാൽ അവരുടെ വീടും സമ്പത്തും നിങ്ങൾക്ക് സ്വന്തമാക്കാമെന്ന് ദലിതരോട് പറഞ്ഞാൽ ഇന്ത്യയിൽനിന്ന് മുസ്ലിംകൾ തുടച്ചുനീക്കപ്പെടുമെന്നും സവർണ്ണ സംഘിയേക്കാൾ അപകടകാരിയാണ് അവർണ്ണ സംഘി, കേരളത്തിലും അതിൽ മാറ്റമൊന്നുമില്ലെന്നും ആബിദ് ആരോപിക്കുന്നു.

ആബിദ് അടിവാരത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എമ്പുരാൻ

“മുസ്ലീങ്ങളെ കൊല്ലാൻ ഉത്തരവിടണം. സവർണ്ണ ജാതിക്കാരും പണക്കാരും കൊല്ലാനിറങ്ങില്ല. ദലിതരും ചേരി നിവാസികളും ദരിദ്രരുമായവർ കൊല്ലാനിറങ്ങിക്കൊള്ളും. മുസ്ലിങ്ങളെ കൊന്നാൽ അവരുടെ വീടും സമ്പത്തും നിങ്ങൾക്ക് സ്വന്തമാക്കാമെന്ന് പറഞ്ഞാൽ മതി. മൂന്നു ദിവസം കൊണ്ട് ഇന്ത്യയിൽനിന്ന് മുസ്ലിംകൾ തുടച്ചുനീക്കപ്പെടും.”
ഗുജറാത്ത് കലാപത്തിൽ മോദിയുടെ ശിങ്കിടിയായി പ്രവർത്തിച്ച ബാബു ബജ്രംഗി എന്ന സംഘി ഭീകരൻ കാരവാന്റെ കാമറക്ക് മുമ്പിൽ പറഞ്ഞ വാക്കുകളാണിത്.
കലാപങ്ങളിൽ മാത്രമല്ല, രാമനവമിയും ഹോളിയും ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ മുസ്ലിം പള്ളികൾ കണ്ടാൽ അപസ്മാരമിളകുന്നവരെ ശ്രദ്ധിച്ചാൽ അറിയാം,
സവർണ്ണ ഹിന്ദുക്കളല്ല മേൽപ്പറയപ്പെട്ട ദലിതരാണ് കൂടുതൽ.
കേരളത്തിലെ കാര്യം നോക്കൂ, മുപ്പതിനായിരത്തോളം ജാതി കോളനികളുണ്ട് കേരളത്തിൽ. അതിൽ മഹാ ഭൂരിപക്ഷവും കാവി കോണക കൊടിമരങ്ങൾ സ്ഥാപിച്ച സംഘപരിവാറിന്റെ സ്വാധീന മേഖലകളാണ്. ശിവസേനക്ക് പോലും ശക്തിയുള്ള കോളനികളുണ്ട്.
മുസ്ലിംകളെ കൊന്നാൽ അവരുടെ വീടും സ്വത്തും നിങ്ങൾക്ക് സ്വന്തം എന്ന വാഗ്ദാനത്തിൽ തന്നെയല്ലേ കേരളത്തിലെ ദലിതരും ദരിദ്രരും വീണത്?
ഇന്നലെ വരെ സവർണ്ണൻ പൊതു നിരത്തിലൂടെ നടക്കാൻ അനുവദിക്കാത്തതിനാൽ പൊന്തക്കാട്ടിൽ മറഞ്ഞു നടന്നവരുടെ, പട്ടിയുടെ പരിഗണന കിട്ടാതെ ജീവിച്ചവരുടെ തലമുറയാണ് അക്കാലത്ത് മനുഷ്യരായി പരിഗണിച്ച മുസ്ലിംകൾക്ക് നേരെ സവർണ്ണന്റെ വാക്കും കേട്ട് കൊല്ലാൻ ഇറങ്ങുന്നത്..!
സവർണ്ണ സംഘിയേക്കാൾ അപകടകാരിയാണ് അവർണ്ണ സംഘി, കേരളത്തിലും അതിൽ മാറ്റമൊന്നുമില്ല.
-ആബിദ് അടിവാരം

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...