ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും.
വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല. മതമൊരു ഉപകരണമായി ഉപയോഗിക്കുകയാണ് എന്നതാണ് ലോകത്തിന്റെ അനുഭവം. ഭീകരവാദികൾക്ക് മതപരമായ കാഴ്ചപാടില്ല, അന്ധമായ ഭീകരപ്രസ്ഥാനത്തോടുള്ള നിലപാടുകളാണുള്ളത്. അതിനെ എതിർത്ത് പരാജയപ്പെടുത്തണം.
ഭീകരവാദത്തിനെതിരായ പ്രതിഷേധം സിപിഐ എം ശക്തമാക്കും. ആക്രമികൾക്കെതിരെ കടുത്ത നിലപാടെടുക്കയും ഭീകരവാദ നിലപാടുകൾക്കെതിരെ രാജ്യം ഒറ്റകെട്ടായി നിൽക്കുകയും വേണം. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. കശ്മീരില്‍ എല്ലാവരും ഒരുമിച്ചാണ് പ്രകടനം നടത്തിയത്. എന്നാൽ ജമാഅത്തെ ഇസ്ലാമി മാത്രമാണ് ഇതിൽ നിന്ന് വിട്ടുനിന്നത്. കശ്മീർ പ്രശ്നത്തിന്റെ പേരിൽ സംമൂഹത്തിൽ വർഗീയ പ്രചരണം ഉണ്ടാകാൻ പാടില്ല. ഇക്കാര്യത്തിൽ സിപിഐ എം ശക്തമായ പരിപാടികളുമായി മുന്നോട്ടുപോകും
