തിരുവനന്തപുരം: കോണ്‍ഗ്രസ്, സിപിഐ അനുകൂല സംഘടകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള 15 സര്‍വീസ് സംഘടകളുടെ കൂട്ടായ്മയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍റെയും സിപിഐയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്‍റ് കൗണ്‍സിലിന്‍റെയും നേതൃത്വത്തിലാണ് പ്രക്ഷോഭം. സമരത്തിനെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്നോണിനെ സംഘടനാ നേതാക്കൾ തള്ളി.
സിപിഐ അനുകൂല സംഘടനയായ ജോയിന്‍റ് കൗണ്‍സിലിനും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ക്കും കാര്യമായ അംഗബലമുള്ള വില്ലേജ് ഓഫിസുകള്‍, താലൂക്ക് ഓഫിസുകള്‍, കലക്ടറേറ്റ്, മൃഗസംരക്ഷണ ഓഫിസുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ സമരം കാര്യമായി ബാധിച്ചേക്കും. സെക്രട്ടറിയേറ്റിലും ആയിരത്തിലേറെ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുത്തേക്കുമെന്നാണ് സംഘടനയുടെ അവകാശവാദം. ഡിഎ കുടിശികയിനത്തില്‍ മാത്രം പ്രതിമാസം 4370 രൂപമുതല്‍ 31692 രൂപ വരെ ഉദ്യോഗസ്ഥര്‍ക്ക് നഷ്ടമെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുഅതേസമയം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐയുടെ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെ സർവീസ് സംഘടനകൾ നടത്തുന്ന സമരം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കംകൂല്യം കിട്ടാനുണ്ടെങ്കിലും സര്‍ക്കാരിന്‍റെ വാക്ക് വിശ്വസിച്ച് സമരം ചെയ്യുന്നില്ലെന്നു സിപിഎം അനുകൂല സര്‍വീസ് സംഘടനകള്‍.
അതെ സമയം ജീവനക്കാരുടെ ബന്ധുക്കൾ അസുഖ ബാധിതരാവുക, പരീക്ഷ, പ്രസവാവശ്യം, മറ്റു ഒഴിവാക്കാനാകാത്ത സാഹചര്യം എന്നീ കാരണങ്ങൾക്കൊഴികെ ജനുവരി 22 ന് ജീവനക്കാർക്ക് അവധി അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പണിമുടക്കിൽ പങ്കെടുക്കുന്ന തൊഴിലാളികളുടെ ശമ്പളം ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറയ്ക്കുമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പുറത്തിറക്കിയ ഉത്തരവിൽ വിശദീകരിക്കുന്നു.
