Connect with us

Hi, what are you looking for?

Kerala

ദലിത്​ സ്ത്രീയെ മോഷ്ടാവാക്കിയ സംഭവം; പരാതിക്കാരിക്കെതിരെ കേസെടുക്കാന്‍ എസ്‌സി/എസ്ടി കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ വ്യാജ മാല മോഷണ പരാതിയില്‍ പരാതിക്കാരിക്കെതിരെ കേസെടുക്കാന്‍ എസ്‌സി/എസ്ടി കമ്മീഷന്‍ ഉത്തരവ്. ഓമന ഡാനിയേല്‍ എന്നയാള്‍ക്കെതിരെ കേസെടുക്കാനാണ് ഉത്തരവ്. മാല മോഷണക്കേസില്‍ ആരോപണ വിധേയയായ ദളിത് വിഭാഗത്തിൽപ്പെട്ട ബിന്ദുവിന് പൊലീസ് സ്റ്റേഷനില്‍ പീഡനമേറ്റ കേസിലാണ് നടപടി. മാല പരാതിക്കാരിയുടെ വീട്ടില്‍ നിന്നുതന്നെ കണ്ടെടുക്കുകയായിരുന്നു.

മാല മോഷ്ടിച്ചെന്ന പരാതിയുടെ പേരിലാണ്​ നെടുമങ്ങാട് സ്വദേശി ബിന്ദുവിന് ദുരനുഭവം നേരിടേണ്ടിവന്നത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് ബിന്ദുവിനെതിരെ രജിസ്റ്റർ ചെയ്തിരുന്ന എഫ്.ഐ.ആർ പിൻവലിച്ചിരുന്നു.

ഏപ്രിൽ 23നാണ് പേരൂർക്കട പൊലീസ് 20 മണിക്കൂറിലധികം ബിന്ദുവിനെ കസ്റ്റഡിയിൽ വെച്ചത്. പിന്നാലെ എസ്.ഐയെയും എ.എസ്.ഐയെയും സസ്പെൻഡ് ചെയ്യുകയും സി.ഐയെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...