വിട പറഞ്ഞ അനശ്വര കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ പുതിയ കവർ സോങ് പുറത്തിറങ്ങി. ചാന്ത്പൊട്ടിലെ ചാന്ദ് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന്റെ റീമേക്കിലാണ് ആണ് രേണു അഭിനയിച്ചത്. വിഡിയോക്കെതിരെ രൂക്ഷ വിമർശനവും പിന്തുണച്ചും സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നുണ്ട്
അതേസമയം കഴിഞ്ഞ കുറേ നാളുകളായി സുധിയുടെ ഭാര്യ രേണു സോഷ്യല്‍ മീഡിയയുടെ അതിക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. രേണു പങ്കുവെക്കുന്ന റീല്‍ വീഡിയോകള്‍ക്കെതിരെ നിരവധി പേരാണ് വളരെ മോശം കമന്റുകളുമായി എത്തിയിട്ടുള്ളത്.സോഷ്യല്‍ മീഡിയയുടെ ആക്രമണം സഹിക്കാനാകാതെ താന്‍ റീല്‍സ് നിര്‍ത്തിയെന്ന് വരെ രേണു പറയുകയുണ്ടായിട്ടുണ്ട്.
