Connect with us

Hi, what are you looking for?

World

ഗസ്സയില്‍ പട്ടിണി രൂക്ഷം; ഭക്ഷണം കിട്ടാതെ 227 പേര്‍ മരിച്ചു

ഗസ്സയില്‍ പട്ടിണി രൂക്ഷമാകുന്നു. ഭക്ഷണം കിട്ടാതെ മരിച്ചവർ 227 ആയി. ഇതില്‍ നൂറിലേറെയും കുട്ടികളാണ്.
വെള്ളം, ഇന്ധനം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയും ക്ഷാമമുണ്ട്. ഭക്ഷണം തേടിയെത്തിയ 28 പേര്‍ ഇന്നലെ ഇസ്രാഈല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു.

കരമാര്‍ഗം കൂടുതല്‍ സഹായം എത്തിയില്ലെങ്കില്‍ പട്ടിണിമരണം വ്യാപിക്കുമെന്ന് യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. റഫ ഉള്‍പ്പടെ അതിര്‍ത്തികള്‍ വഴിയുള്ള സഹായ വിതരണത്തിന് കര്‍ശന നിയന്ത്രണം തുടരാന്‍ തന്നെയാണ് ഇസ്രാഈല്‍ തീരുമാനം.

ഗസ്സ നഗരം പൂര്‍ണമായി കീഴ്‌പ്പെടുത്താന്‍ ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയതോടെ ഇസ്രാഈല്‍ നടപടികള്‍ ശക്തമാക്കി. അതേസമയം സൈനികമായി ഗസ്സയെ കീഴ്‌പ്പെടുത്തുക എളുപ്പമല്ലെന്നാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ നിലപാട്.

ഇസ്രാഈലിന്റെ ഗസ്സ പദ്ധതിക്കെതിരെ വിവിധ യൂറോപ്യന്‍, അറബ് രാജ്യങ്ങള്‍ രംഗത്തുവന്നു. ഇസ്രാഈല്‍ പദ്ധതി കൂട്ട സിവിലിയന്‍ കുരുതിക്ക് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി യു.എന്നും ലോക രാജ്യങ്ങളും രംഗത്തെത്തി.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...