പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അഭിനയ വിവാഹിതയായി. വെഗേശന കാർത്തിക് ആണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം.
വിവാഹച്ചിത്രങ്ങൾ അഭിനയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇന്നലെയായിരുന്നു വിവാഹം. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
