Connect with us

Hi, what are you looking for?

Business

എന്തുകൊണ്ടാണ് സ്ഥലവില കുറയുന്നത്? മുരളി തുമ്മാരുകുടി എഴുതുന്നു

എന്റെ ചെറുപ്പകാലത്ത്, തൊള്ളായിരത്തി എഴുപതുകളിൽ, ഒരു ഏക്കറിന് ആയിരം രൂപക്കൊക്കെ വെങ്ങോലയിൽ സ്ഥലം കിട്ടുമായിരുന്നു. അതായത് സെന്റിന് പത്തുരൂപ.
അന്ന് സെന്റിന് പത്തുരൂപക്ക് വാങ്ങിയ സ്ഥലത്തിന് ഇപ്പോൾ സെന്റിന് ചുരുങ്ങിയത് ഒരു ലക്ഷം രൂപയുണ്ട്.
അതായത് പതിനായിരം മടങ്ങ് വളർച്ച
തൊള്ളായിരത്തി തൊണ്ണൂറുകളിൽ പോലും അയ്യായിരം രൂപ സെന്റിന് വാങ്ങിയ ഭൂമി രണ്ടായിരത്തി അഞ്ചയപ്പോൾ അഞ്ചു ലക്ഷം ആയ കഥകൾ ഒക്കെ ഉണ്ട്.
അതുകൊണ്ടാണ് ഭൂമി ഒരു നല്ല നിക്ഷേപം ആണെന്ന ചിന്ത ലോകത്തെവിടെയും പോലെ മലയാളികൾക്കും ഉണ്ടായത്
അതുകൊണ്ടാണ് ഗൾഫിൽ നിന്നും വന്ന പണത്തിന്റെ വലിയൊരു ശതമാനം നമ്മുടെ ഭൂമിയിൽ നമ്മൾ നിക്ഷേപിച്ചത്
തൊള്ളായിരത്തി തൊണ്ണൂറുകളിൽ ഒക്കെ ഞാനും “ഗൾഫുകാരൻ” ആയിരുന്നല്ലോ, അതുകൊണ്ട് സ്ഥലം ഒക്കെ ഞാനും വാങ്ങി. പാരമ്പര്യമായി കിട്ടിയതൊന്നും വിറ്റുമില്ല.
പക്ഷെ രണ്ടായിരത്തി എട്ടിൽ ഒരു വർഷം നാട്ടിൽ നിന്ന സമയത് ഞാൻ ഒരു കാര്യം മനസ്സിലാക്കി

മുരളി തുമ്മാരുകുടി എഴുതുന്നു

എന്തുകൊണ്ടാണ് സ്ഥലവില കുറയുന്നത്?
“Buy land, cause God ain’t making any more of it.”
“സ്ഥലം വാങ്ങൂ, കാരണം ദൈവം അത് കൂടുതൽ ഉണ്ടാക്കുന്നില്ല”
ഒരു നൂറ്റാണ്ട് പഴയ പ്രയോഗമാണ്
പതിവ് പോലെ മാർക്ക് ട്വൈനിന്റെ പേരിൽ അറിയപ്പെടുന്ന ഉദ്ധരണിയാണ്.
ലോകത്തെമ്പാടുമുള്ള ആളുകളുടെ ഉറച്ച വിശ്വാസമാണ്
പൊതുവിൽ ശരിയുമാണ്
എന്റെ ചെറുപ്പകാലത്ത്, തൊള്ളായിരത്തി എഴുപതുകളിൽ, ഒരു ഏക്കറിന് ആയിരം രൂപക്കൊക്കെ വെങ്ങോലയിൽ സ്ഥലം കിട്ടുമായിരുന്നു. അതായത് സെന്റിന് പത്തുരൂപ.
അന്ന് സെന്റിന് പത്തുരൂപക്ക് വാങ്ങിയ സ്ഥലത്തിന് ഇപ്പോൾ സെന്റിന് ചുരുങ്ങിയത് ഒരു ലക്ഷം രൂപയുണ്ട്.

അതായത് പതിനായിരം മടങ്ങ് വളർച്ച
തൊള്ളായിരത്തി തൊണ്ണൂറുകളിൽ പോലും അയ്യായിരം രൂപ സെന്റിന് വാങ്ങിയ ഭൂമി രണ്ടായിരത്തി അഞ്ചയപ്പോൾ അഞ്ചു ലക്ഷം ആയ കഥകൾ ഒക്കെ ഉണ്ട്.
അതുകൊണ്ടാണ് ഭൂമി ഒരു നല്ല നിക്ഷേപം ആണെന്ന ചിന്ത ലോകത്തെവിടെയും പോലെ മലയാളികൾക്കും ഉണ്ടായത്
അതുകൊണ്ടാണ് ഗൾഫിൽ നിന്നും വന്ന പണത്തിന്റെ വലിയൊരു ശതമാനം നമ്മുടെ ഭൂമിയിൽ നമ്മൾ നിക്ഷേപിച്ചത്
തൊള്ളായിരത്തി തൊണ്ണൂറുകളിൽ ഒക്കെ ഞാനും “ഗൾഫുകാരൻ” ആയിരുന്നല്ലോ, അതുകൊണ്ട് സ്ഥലം ഒക്കെ ഞാനും വാങ്ങി. പാരമ്പര്യമായി കിട്ടിയതൊന്നും വിറ്റുമില്ല.
പക്ഷെ രണ്ടായിരത്തി എട്ടിൽ ഒരു വർഷം നാട്ടിൽ നിന്ന സമയത് ഞാൻ ഒരു കാര്യം മനസ്സിലാക്കി
നാട്ടിൽ സ്ഥലത്തിന് യാതൊരു ക്ഷാമവും ഇല്ല.

കൃഷി കുറഞ്ഞു വരുന്നു. അതിനി കൂടാൻ പോകുന്നുമില്ല
വീടുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നു. ശരാശരി കുട്ടികളുടെ എണ്ണം രണ്ടിൽ താഴെ എത്തുന്നു. ഫ്ളാറ്റുകളോടുള്ള മലയാളികളുടെ മനോഭാവം മാറുന്നു. പുതിയ തലമുറയിലെ സ്ത്രീകൾ എങ്കിലും ഫ്ലാറ്റുകൾ ആണ് ഇഷ്ടപ്പെടുന്നത്.
അപ്പോൾ കൂടുതൽ ആയി വീടുകൾ വക്കാൻ ഇനി സ്ഥലത്തിന്റെ ആവശ്യം കാര്യമായി ഉണ്ടാകില്ല.

നാട്ടിൽ സ്ഥലത്തിന് യഥാർത്ഥത്തിൽ ആവശ്യക്കാർ ഇല്ലെങ്കിലും “സ്ഥലമല്ലേ, അത് കൂടുന്നില്ലല്ലോ, മറ്റാരെങ്കിലും കൂടുതൽ ഉയർന്നവിലക്ക് വാങ്ങും” എന്ന പ്രതീക്ഷയിലാണ് ബഹുഭൂരിപക്ഷം സ്ഥലക്കച്ചവടവും നടക്കുന്നത്.
ഇതിന് ഭാവിയില്ല. കേരളത്തിൽ സ്ഥലത്തിന്റെ ലഭ്യത കുറയുകയല്ല കൂടുകയാണെന്ന് വലിയ താമസമില്ലാതെ ആളുകൾക്ക് മനസ്സിലാകും
കേരളത്തിൽ സ്ഥലവില കുറയാൻ പോകുന്നുവെന്ന് രണ്ടായിരത്തി എട്ടിൽ തന്നെ ഞാൻ പറഞ്ഞത് അതുകൊണ്ടാണ്.
അന്ന് ആരും അത് വിശ്വസിച്ചില്ല എന്ന് മാത്രമല്ല മൊത്തമായി പുച്ഛിച്ച് തള്ളുകയും ചെയ്തു.
പക്ഷെ രണ്ടായിരത്തി എട്ടിന് ശേഷം കേരളത്തിൽ ഭൂമിയുടെ വില മൊത്തമായി മുകളിലേക്ക് കുത്തിക്കുന്ന സാഹചര്യം ഉണ്ടായില്ല.
ഇതിനർത്ഥം കേരളത്തിൽ ഒരിടത്തും സ്ഥലത്തിന് വില കൂടിയിട്ടില്ല എന്നല്ല
സിവിൽ സ്റ്റേഷനോ ഇൻഫോ പാർക്കോ മാളോ പോലുള്ള പൊതുസ്ഥപനങ്ങൾ വരുന്നതിന്റെ അടുത്ത്
മെട്രോയും റോഡും ഉൾപ്പടെയുള്ള വികസന പ്രവർത്തനങ്ങൾ വരുന്ന സ്ഥലങ്ങളിൽ
പുതിയതായി സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾ വന്ന ഇടങ്ങളിൽ
ഇവിടങ്ങളിൽ ഒക്കെ സ്ഥലവില കൂടിയിട്ടുണ്ട്
വീട് വക്കാൻ സൗകര്യപ്രദമായ ചെറിയ പ്ലോട്ടുകൾക്ക് (ഇരുപത് സെന്റിൽ താഴെ) വില കൂടിയിട്ടുണ്ട്.

പക്ഷെ ഇതൊന്നും ഇല്ലാത്തയിടങ്ങളിൽ സ്ഥലവില നിന്നിടത്ത് നിൽക്കുകയാണ്.ഈ സാഹചര്യത്തിലാണ് മൂന്നു പുതിയ സംഭവവികാസങ്ങൾ ഉണ്ടാകുന്നത് ഒന്ന് – ഗൾഫ് രാജ്യങ്ങളിൽ വീട് വാങ്ങാനുള്ള അവകാശം പ്രവാസികൾക്ക് ലഭിക്കുന്നു. വീട് വാങ്ങുന്നവർക്ക് ദീർഘകാല വിസയും അനുവദിക്കുന്നു
രണ്ട് – കേരളത്തിൽ നിന്നും വിദ്യാർഥികൾ വലിയതോതിൽ പാശ്ചാത്യ രാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്നു. നാട്ടിലേക്ക് തിരിച്ചില്ല എന്നുള്ള ഉറപ്പോടെ ആണ് അവർ പോകുന്നത് തന്നെ
മൂന്ന് – തൊള്ളായിരത്തി തൊണ്ണൂറുകളിൽ പാശ്ചാത്യ രാജ്യങ്ങളിൽ കുടിയേറിയവരിൽ ഭൂരിഭാഗവും ഇനി നാട്ടിലേക്ക് ഇല്ല എന്നുള്ള തീരുമാനം എടുക്കുന്നുപ്രതീക്ഷിച്ച പോലെ കൃഷി പിന്നെയും കുറയുന്നു.

ഇതോടെ നാട്ടിൽ വീടുകൾ ഉണ്ടാക്കുവാനുള്ള താല്പര്യം കുറഞ്ഞു എന്ന് മാത്രമല്ല ഉള്ള വീടും സ്ഥലവും വിറ്റ് വിദേശത്തേക്ക് പണം അയക്കാനുള്ള ശ്രമം ആരംഭിക്കുന്നു.
കൂടുതൽ കൂടുതൽ സ്ഥലം കമ്പോളത്തിൽ എത്തുന്നു.
നാട്ടിൽ സ്ഥലത്തിന് ഒരു ക്ഷാമവും ഇല്ല എന്ന് ആളുകൾക്ക് മനസ്സിലായി തുടങ്ങുന്നു.
നമ്മൾ ഒരാവശ്യവുമില്ലാതെ ഊഹക്കച്ചവടത്തിന് വാങ്ങുന്ന സ്ഥലം സ്ഥലത്തിന് ഒരാവശ്യവുമില്ലെങ്കിലും ഊഹക്കച്ചവടത്തിന് വേണ്ടി വാങ്ങും എന്ന പ്രതീക്ഷ മങ്ങുന്നു.
സ്ഥലം കച്ചവടം നടക്കാതാകുന്നു
വീടും സ്ഥലവും വിൽക്കാതെ കിടക്കുന്നു.
ഇത് ഒരു തുടക്കം മാത്രമാണ്
കേരളത്തിൽ നിന്നും കുട്ടികൾ പുറത്തേക്ക് പോവുക മാത്രമല്ല നാട്ടിൽ കുട്ടികൾ ഉണ്ടാകുന്നത് കുറയുകയുമാണ്.

തൊള്ളായിരത്തി തൊണ്ണൂറുകളിൽ ഒരു വർഷത്തിൽ ആറുലക്ഷം കുട്ടികൾ ഉണ്ടായിരുന്നത് ഇപ്പോൾ നാലു ലക്ഷത്തിന് താഴെ എത്തിയിരിക്കുന്നു.
കേരളത്തിന് പ്രായമാകുന്നു. വലിയ താമസമില്ലാതെ ജനസംഖ്യ തന്നെ കുറഞ്ഞുവരുന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്
ഒറ്റക്കൊറ്റക്ക് വീടുകളിൽ താമസിക്കുന്നവർ അത് വിറ്റ് ഫ്ളാറ്റിലേക്കോ റിട്ടയർമെന്റ് ഹോമിലേക്കോ മാറാൻ ശ്രമിക്കുന്നു
സ്ഥലവില വീണ്ടും കുറയുന്നു.
ഇതിനർത്ഥം കേരളത്തിലെ ഓരോ പ്ലോട്ടിനും വിലകുറയും എന്നല്ല. മുൻപ് പറഞ്ഞത് പോലെ ചില പോക്കറ്റുകളിൽ വില കൂടും.
രണ്ടായിരത്തി പതിനെട്ടിൽ പ്രളയം ബാധിച്ച പ്രദേശങ്ങളിൽ സ്ഥലവില ഏറെ കുറഞ്ഞിട്ടുണ്ട്. അതുപോലെ പ്രളയം ബാധിക്കാതിരുന്ന സ്ഥലങ്ങളിൽ വില കൂടിയിട്ടുമുണ്ട്.
ഇങ്ങനെ ചില അപവാദങ്ങൾ ഒഴിച്ചാൽ കേരളത്തിൽ സ്ഥലവില ഇനി താഴേക്ക് തന്നെയാണ്.
ഗ്രാമങ്ങളിൽ ഇപ്പോൾ സ്ഥലമുള്ളവർ മൊത്തമായി ഇപ്പോൾ കിട്ടുന്ന വിലക്ക് വിൽക്കുന്നത് തന്നെയാണ് ബുദ്ധി.
വെങ്ങോലയിൽ ആണ് എനിക്ക് പാരമ്പര്യമായി സ്ഥലമുളളത്. വെള്ളം കയറാത്ത പ്രദേശം ആയതിനാൽ ഗോഡൗൺ നിർമ്മിക്കാൻ ഇപ്പോൾ അത്യാവശ്യം ഡിമാൻഡ് ഉണ്ട്. പക്ഷെ അവർക്ക് അധികം സ്ഥലം ഒന്നും വേണ്ട.
ഏതെങ്കിലും പ്രൈവറ്റ് യൂണിവേഴ്സിറ്റിക്കാർ കൂടുതൽ സ്ഥലം അന്വേഷിച്ച് വന്നാൽ തുമ്മാരുകുടി ഒക്കെ കച്ചവടം ആക്കുന്നതാണ് ബുദ്ധി എന്ന് ഞാൻ അനിയനോടും പറഞ്ഞിട്ടുണ്ട് !

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...