കൊച്ചി: വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പി.സി ജോർജ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്..
ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ ജോർജ് ഇന്ന് കോടതിയിൽ കീഴടങ്ങുകയായിരുന്നു. ജോർജിനെ തേടി പോലീസ് പലതവണ വീട്ടിലെത്തിയിരുന്നു.വീടിന് മുന്നിൽ അറസ്റ്റ് ചെയ്യാൻ കാത്ത് നിന്ന പൊലീസിനെ കബളിപ്പിച്ചാണ് ജോർജ് കോടതിയെത്തിയത്.
പോലീസിനോട് റിപ്പോർട്ട് കോടതിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. മത വികാരം വ്രണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് ജോർജിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പി.സി ജോർജ് മുൻപും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും കസ്റ്റഡി അനിവാര്യമെന്നും പ്രൊസിക്യൂഷൻ വാദിച്ചിരുന്നു.
അതെ സമയം മുതിര്‍ന്ന നേതാവ് പിസി ജോര്‍ജിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിസിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
