ചേർത്തല | 27, ജൂലൈ | 2026
വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്ക് ഭാവിയുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനാവത്തത് ആശങ്കാജനകമെന്ന് കെ.പി.എം .എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം എസ് ചേർത്തല താലുക്ക് കൺവെൻഷൻ ഗവൺമെൻ്റ് ഗേൾസ് ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
അദ്ദേഹം.ഡിജിറ്റൽ ലോകത്തെ നേതൃത്വവും ഘടനയുമില്ലാത്ത പ്രക്ഷോഭങ്ങളെ പിൻപറ്റാനാണ് പാർട്ടികൾ ശ്രമിക്കുന്നത്. പാർശ്വവൽകൃതർക്കും പട്ടിക വിഭാഗങ്ങൾക്കും, മികവിലുടെ അവസരങ്ങൾ ലഭ്യമാക്കുന്ന പ്രവേശന പരീക്ഷകളെ സമ്പന്നരായ ഒരു വിഭാഗം അട്ടിമറിക്കുകയാണ്. ഉന്നത വിദ്യാഭ്യാസമേഖലയിലെ നീതിപൂർവ്വമായ പങ്ക് വയ്ക്കലിൻ്റെ സാധ്യതകളെയാണ് ഇതിലൂടെ ഇല്ലാതാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘാടക സമിതി ചെയർമാൻ എം.ടി. മോഹനൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് അഡ്വ. എ. സനീഷ്കുമാർ, അഖിൽ. കെ. ദാമോദരൻ, രമേശ് മണി, ടി.ആർ. ശിശുപാലൻ, പി.വി. മനോഹാരൻ,പ്രീനബിജു,ബൈജു മണിയൻ, കെ.പി.മധു, സി.കെ.അനിൽ തുടങ്ങിയവർ സംസാരിച്ചു.


























