Connect with us

Hi, what are you looking for?

Business

പട്ടികജാതി-പട്ടികവർഗ്ഗ വനിതാ സംരംഭകർക്ക് കരുത്താകും ‘ദാക്ഷായണി’ സ്വയംസഹായ സംഘങ്ങൾ

സംസ്ഥാനത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിനും സംരംഭകത്വ വികസനത്തിനുമായി ദാക്ഷായണി സ്വയംസഹായ സംഘങ്ങള്‍ എന്ന പുതിയ പദ്ധതിയുമായി പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ്. പദ്ധതിയുടെ പൈലറ്റ് ഘട്ടം പാലക്കാട് ജില്ലയില്‍ തുടങ്ങി, ശേഷം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും. സര്‍ക്കാര്‍ വകുപ്പുകളിലോ, അംഗീകൃത ഏജന്‍സികളിലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18 വയസ് പൂര്‍ത്തിയായ വിഭാഗക്കാരുടെ ഗ്രൂപ്പുകള്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുന്നത്

പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ പട്ടിക വിഭാഗങ്ങളില്‍പ്പെട്ട വനിതാ ഗ്രൂപ്പുകള്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കാനും വന്‍ സാമ്പത്തിക പിന്തുണയാണ് നല്‍കുന്നത്. ഇതിലൂടെ സ്വയംസഹായ സംഘങ്ങള്‍ക്ക് സ്വാശ്രയത്വം കൈവരിക്കുന്നതിന് സാധിക്കും. സര്‍ക്കാര്‍ വകുപ്പുകളിലോ, അംഗീകൃത ഏജന്‍സികളിലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18 വയസ് പൂര്‍ത്തിയായ വിഭാഗക്കാരുടെ ഗ്രൂപ്പുകള്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുന്നത്.

പുതിയ സംരംഭം ആരംഭിക്കുന്നതിന് പദ്ധതിയുടെ ആകെ ചെലവിന്റെ 75 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിക്കും. പരമാവധി 10 ലക്ഷം രൂപ വരെയാണ് സബ്‌സിഡി ലഭിക്കുക. ശേഷിക്കുന്ന 25 ശതമാനം തുക ബാങ്കുകളിലൂടെയോ പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനിലൂടെയോ വായ്പയായി കണ്ടെത്തണം.

കുറഞ്ഞത് രണ്ട് വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന നിലവിലെ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനും പദ്ധതി സഹായം നല്‍കും. ഇതിനായി പരമാവധി അഞ്ച് ലക്ഷം രൂപ വരെ സബ്‌സിഡി അനുവദിക്കും.

ബി.പി.എല്‍ കുടുംബങ്ങള്‍, ദുര്‍ബല വിഭാഗങ്ങള്‍, അവിവാഹിതരായ അമ്മമാര്‍, വിധവകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍, സ്റ്റാര്‍ട്ടപ്പ് മിഷനിലോ നോര്‍ക്കയിലോ രജിസ്റ്റര്‍ ചെയ്തവര്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ തൊഴില്‍രഹിതര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ പ്രത്യേക മുന്‍ഗണന ലഭിക്കും. പിന്നാക്ക മേഖലകളിലെ സ്ത്രീകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാനും, അവരെ മുഖ്യധാരയിലെത്തിക്കാനും ഈ പദ്ധതി വഴി സാധിക്കും.

കേരളത്തിലെ സാമൂഹിക പരിഷ്കരണ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ദാക്ഷായണി വേലായുധന്റെ നാമധേയത്തിലുള്ള ഈ പദ്ധതി, പരമ്പരാഗത തൊഴിൽ മേഖലകളിൽ നിന്ന് മാറി, പുതിയ കാലത്തെ സംരംഭകത്വ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് ഒരു വലിയ കൈത്താങ്ങായിരിക്കും. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലെ ഒരേയൊരു ദളിത് വനിതയായിരുന്ന ദാക്ഷായണി വേലായുധന്റെ ജന്മദിനമായ ജൂലൈ നാലിന് ആയിരുന്നു അവരോടുള്ള ആദരസൂചകമായാണ് അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹിക – സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കിയുള്ള പുതിയ പദ്ധതി പട്ടികജാതി, പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി പ്രഖ്യാപിച്ചത്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...