ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറക്കാൻ നീക്കം. ഹോര്‍മുസ് പ്രതിസന്ധിയില്‍ നേരിയ അയവ് വന്ന സാഹചര്യത്തില്‍ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി കേന്ദ്രം. പെട്രോളിയം മന്ത്രാലയമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ജനങ്ങള്‍ക്ക് മേല്‍ അമിതഭാരമായ പാചകവാതക വിലയില്‍ മാറ്റം ഉണ്ടായേക്കും.
പുതുക്കിയ വില ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.സിലിണ്ടറിന് 500 മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം
അടുത്തമാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും.
നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വില വര്‍ധിക്കുന്നതിനും കാരണമായത്



























