Connect with us

Hi, what are you looking for?

Kerala

രാഷ്ട്രീ പാർട്ടികൾക്ക് ഭാവിയുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാവാത്തത് ആശങ്കാജനകം: പുന്നല ശ്രീകുമാർ

ചേർത്തല | 27, ജൂലൈ | 2026

വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്ക് ഭാവിയുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനാവത്തത് ആശങ്കാജനകമെന്ന് കെ.പി.എം .എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം എസ് ചേർത്തല താലുക്ക് കൺവെൻഷൻ ഗവൺമെൻ്റ് ഗേൾസ് ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

അദ്ദേഹം.ഡിജിറ്റൽ ലോകത്തെ നേതൃത്വവും ഘടനയുമില്ലാത്ത പ്രക്ഷോഭങ്ങളെ പിൻപറ്റാനാണ് പാർട്ടികൾ ശ്രമിക്കുന്നത്. പാർശ്വവൽകൃതർക്കും പട്ടിക വിഭാഗങ്ങൾക്കും, മികവിലുടെ അവസരങ്ങൾ ലഭ്യമാക്കുന്ന പ്രവേശന പരീക്ഷകളെ സമ്പന്നരായ ഒരു വിഭാഗം അട്ടിമറിക്കുകയാണ്. ഉന്നത വിദ്യാഭ്യാസമേഖലയിലെ നീതിപൂർവ്വമായ പങ്ക് വയ്ക്കലിൻ്റെ സാധ്യതകളെയാണ് ഇതിലൂടെ ഇല്ലാതാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സംഘാടക സമിതി ചെയർമാൻ എം.ടി. മോഹനൻ അദ്ധ്യക്ഷതവഹിച്ചു. സംസ്‌ഥാന പ്രസിഡൻ്റ് അഡ്വ. എ. സനീഷ്കുമാർ, അഖിൽ. കെ. ദാമോദരൻ, രമേശ് മണി, ടി.ആർ. ശിശുപാലൻ, പി.വി. മനോഹാരൻ,പ്രീനബിജു,ബൈജു മണിയൻ, കെ.പി.മധു, സി.കെ.അനിൽ തുടങ്ങിയവർ സംസാരിച്ചു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...