Connect with us

Hi, what are you looking for?

Sports

അവിശ്വസനീയ തിരിച്ചുവരവ് അര്‍ജന്റീനയ്ക്ക് ജയം, ക്വാര്‍ട്ടറില്‍

അറ്റ്‌ലാന്റ: സൂപ്പര്‍ താരം മെസി പെനാല്‍റ്റി പാഴാക്കിയ രണ്ട് ഗോളിന് പിന്നില്‍ നിന്ന മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മെസ്സിപ്പടയുടെ വിജയം. രണ്ടു ഗോളുകൾക്ക് പിന്നിൽനിന്ന ശേഷമാണ് അർജന്റീനയുടെ അവിശ്വസനീയ തിരിച്ചുവരവ്. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ പതിനഞ്ച് മിനിറ്റിനിടെയാണ് അർജന്റീനയുടെ മൂന്നു ഗോളുകളും പിറന്നത്

ക്രിസ്റ്റ്യന്‍ റൊമേറോ, ലയണല്‍ മെസി, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്. യാസര്‍ ഇബ്രാഹിം, മൊസ്തഫ സീക്കോ എന്നിവരാണ് ഈജിപ്തിനായി വല കുലുക്കിയത്.

ആദ്യ പകുതിയില്‍ 15ാം മിനിറ്റില്‍ യാസര്‍ ഇബ്രാഹിം ആണ് ഈജിപ്തിനെ മുന്നിലെത്തിച്ചത്. 67ാം മിനിറ്റില്‍ മൊസ്തഫ സീക്കോയുടെ ഗോളില്‍ ഈജിപ്ത് ലീഡ് ഉയര്‍ത്തുകയായിരുന്നു. 79ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറയുട ഹെഡറിലൂടെ അര്‍ജന്റീന ഗോള്‍ മടക്കുകയായിരുന്നു. 83ാം മിനിറ്റില്‍ മെസി നേടിയ ഗോളിലൂടെ ലോക ചാമ്പ്യന്മാര്‍ ഒപ്പമെത്തുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ഗോളില്‍ അര്‍ജന്റീന മുന്നിലെത്തുകയായിരുന്നു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...