ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന സ്പെഷ്യൽ ഡ്രൈവിൽ എറണാകുളം റൂറൽ ജില്ലയിൽ ആകെ 80 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 85 പേരാണ് അറസ്റ്റിലായത്. ഇതിൽ അഞ്ചു പേരെ റിമാൻഡ് ചെയ്തു.
കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തവയിൽ 2.45 ഗ്രാം എം.ഡി എം എ , 115.13 ഗ്രാം ഗഞ്ചാവ്, 20 ഗഞ്ചാവ് ബീഡി, 5.02 ഗ്രാം ഹെറോയിൻ, 5.34 ഗ്രാം ഹാഷിഷ് എന്നിവ ഉൾപ്പെടുന്നു. മയക്കുമരുന്ന് ചെറിയ അളവിൽ കൈവശം വച്ചതിന് 40 കേസിലായി 40 പേരാണ് അറസ്റ്റിലായത്. ഇടത്തരം അളവുള്ളഒരു കേസിലായി 5 പേരെ അറസ്റ്റ് ചെയ്തു. 27 എൻ ഡി പി എസ് ആക്റ്റ് പ്രകാരം 21 കേസുകളിലായി 22 പേരാണ് അറസ്റ്റിലായത്. നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് 18 കേസുകളിലായി 18 പേരെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ10 കേസും എടത്തലയിൽ ആറു കേസും ആലുവ 5 കേസും രജിസ്റ്റർ ചെയ്തു.
റെയിൽവേ സ്റ്റേഷൻ, ബസ്റ്റാൻഡ്, വാഹനങ്ങൾ, ഹോട്ടലുകൾ’ ലോഡ്ജുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവിടങ്ങളിലും പരിശോധന നടന്നു. വരുംദിവസങ്ങളിലുംഇത്തരം സ്പെഷ്യൽ ഡ്രൈവുകൾ തുടരും



























