Connect with us

Hi, what are you looking for?

Kerala

അണ്ണാ DHRM പാർട്ടി സ്ഥാപക ദിനാഘോഷം ഇന്ന് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും

കൊല്ലം | 24, ജൂലൈ | 2026

അണ്ണാ DHRM പാർട്ടി സ്ഥാപക ദിനാഘോഷവും നേതൃ സംഗമവും ബഹു: മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും.
അണ്ണാ DHRM പാർട്ടിയുടെ ആറാം സ്ഥാപക ദിനാഘോഷവും നേതൃസംഗവും 2026 ജൂലൈ 24-ന് കൊട്ടാരക്കരയിൽ വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ 11.00 മണിക്ക് ബ്രാഹ്മണ മഠം ഓഡിറ്റോറിയത്തിൽംം നടക്കുന്ന പൊതുസമ്മേളനം ബഹു: മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയായ സജി കൊല്ലം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ബഹു: ചടയമംഗലം MLA എം. എം. നസീർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

രാവിലെ 8.00 മണിക്ക് പാർട്ടി സംസ്ഥാന ഓഫീസിൽ പതാക ഉയർത്തലോടെയാണ് സ്ഥാപക ദിനാഘോഷ പരിപാടികൾക്ക് തുടക്കമാകുന്നത്. തുടർന്ന് നേതൃയോഗം, പ്രവർത്തക സംഗമം, പൊതുസമ്മേളനം എന്നിവ നടക്കും. അണ്ണാ DHRM പാർട്ടി സംസ്ഥാന നേതാക്കൾ സമ്മേളനത്തിൽ സംസാരിക്കും.

2020 ജൂലൈ മാസത്തിൽ സാമൂഹ്യനീതി, സമത്വം, ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി രൂപം കൊണ്ട അണ്ണാ DHRM പാർട്ടി കഴിഞ്ഞ ആറു വർഷത്തിനിടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനകീയ ഇടപെടലുകളിലൂടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ച്ചു. പട്ടികജാതി-പട്ടികവർഗ – പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും സാമൂഹിക നീതി ഉറപ്പാക്കുന്നതിനുമായി പാർട്ടി ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത്.


ആറാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് പാർട്ടിയുടെ ഭാവി പ്രവർത്തനരേഖ, സംഘടനാ വിപുലീകരണം, പുതിയ അംഗത്വ ക്യാമ്പയിൻ, യുവജന-വനിതാ പങ്കാളിത്തം വർധിപ്പിക്കുന്ന പദ്ധതികൾ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങളും നേതൃസംഗമത്തിൽ ഉണ്ടാകും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ഭാരവാഹികൾ, പ്രവർത്തകർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന സമ്മേളനം പാർട്ടിയുടെ തുടർ രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകും .

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...