ആശുപത്രി ഉപദേശക സമിതിയിൽ SC -ST വനിതകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തും മന്ത്രി കെ മുരളീധരൻ
ആശുപത്രി ഉപദേശക സമിതിയിൽ രാഷ്ട്രീയപ്രവർത്തകർക്ക് പുറമേ പട്ടികജാതി വനിത വിഭാഗത്തിൽ നിന്നും ഓരോ പ്രതിനിധികളെ സർക്കാർ നാമനിർദ്ദേശം ചെയ്യുമെന്ന് ആരോഗ്യം -ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ.
ആരോഗ്യവകുപ്പിന്റെ 50 ദിവസത്തെ പ്രവർത്തനങ്ങൾ അടങ്ങുന്ന പ്രോഗ്രസ് റിപ്പോർട്ടായ ‘ആരോഗ്യവകുപ്പിലെ അൻപത് വിസ്മയ ദിനങ്ങളുടെ’ പ്രകാശനം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യവകുപ്പിലെ തെറ്റായ സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങില്ലെന്ന് ആരോഗ്യം -ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. മന്ത്രി ഒരുപാട് പറഞ്ഞ് മടുത്ത് മതിയാക്കി പോകുമെന്ന് ആരും ചിന്തിക്കേണ്ട. നല്ലകാര്യങ്ങളിൽ പിടിവാശിയുള്ള വ്യക്തിയാണ് താനെന്നും മന്ത്രി കെ.മുരളീധരൻ കൂട്ടിച്ചേർത്തു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മള മേരി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു.എസ്.നായർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, ഡി.എം.ഒ ഡോ.ബിന്ദു മോഹൻ, ഡി.പി.എം ഡോ.അർണോൾഡ് ദീപക്. എന്നിവർ സംസാരിച്ചു.
Minister for Health, Family Welfare and Devaswoms of Kerala.
ചരിത്രത്തിലാദ്യത്തെ തീരുമാനമെന്ന് മന്ത്രി മുരളീധരൻ’; ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി
ചരിത്രത്തിലാദ്യം, ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി മന്ത്രി കെ.മുരളിധരൻ
തിരുവനന്തപുരം: ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്. സർക്കാർ പ്രതിനിധികളായാണ് ഇവർ സമിതികളിലെത്തുക.
കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലെ വികസന സമിതികളും, വികസന സൊസൈറ്റികളും പുനഃസംഘടിപ്പിക്കുമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു തീരുമാനമെന്നും എസ്.സി/ എസ്.ടി, വനിതാ വിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് ആരോഗ്യവകുപ്പിന്റെ നടപടിയെന്നും മന്ത്രി പത്രകുറിപ്പിലൂടെ അറിയിച്ചു.
ജില്ലാ കളക്ടറായിരിക്കും സമിതികളുടെ അദ്ധ്യക്ഷൻ. ആശുപത്രികളുടെ സൂപ്രണ്ടാണ് സെക്രട്ടറി. ആരോഗ്യവകുപ്പിന്റെ പ്രതിനിധി, ജില്ലയിലെ മന്ത്രിയുടെ പ്രതിനിധി, സ്ഥലം എം.പിയുടെ പ്രതിനിധി, സ്ഥലം എം.എൽ.എ, ബന്ധപ്പട്ട തദ്ദേശസ്ഥാപനത്തിന്റെ അദ്ധ്യക്ഷൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ആശുപത്രികളുടെ വികസനവും രോഗികൾക്ക് മികച്ച ചികിത്സയും ലക്ഷ്യമിട്ടാണ് സർക്കാർ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

























