മുഖ്യമന്ത്രി വി.ഡി.സതീശന്‍ അഹങ്കാരിയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ‘നേരിട്ട് കാണാന്‍ സമയം ചോദിച്ചിട്ട് അനുവദിച്ചില്ല. നിവേദനം നല്‍കാനാണ് സമയം ചോദിച്ചത്. മുഖ്യമന്ത്രിയുടെ കാലുപിടിക്കേണ്ട ആവശ്യമില്ലെന്നും സുകുമാരന്‍ നായര്‍. എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് പരാമര്‍ശം.
സുകുമാരന്‍ നായരെ , എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. കാലാവധി അവസാനിച്ചതിനെ തുടർന്ന്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്ന മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പുറത്തായി. പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേതൃത്വവുമായി അകൽച്ചയിലായിരുന്നതാണ് ഗണേഷിന്‍റെ പുറത്താകലിന് കാരണം. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഒഴിവുവന്ന 9 സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നു. എൻ.വി. അയ്യപ്പൻപിള്ളയെ ട്രഷററായി വീണ്ടും തിരഞ്ഞെടുത്തു.
കാലാവധി തീർന്നതുകൊണ്ടാണ് ഗണേഷിനെ വീണ്ടും ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് എടുക്കാത്തതെന്ന കാര്യം ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കി.



























