ചലച്ചിത്ര നടൻ സലിംകുമാറിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പറവൂരിലെ വീട്ടുവളപ്പിൽ നടന്നു. മക്കളായ ചന്തുവും ആരോമലും ചേർന്ന് ചിതക്ക് തീകൊളുത്തി.അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാരം.
പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം ‘ലാഫിങ് വില്ല’ എന്ന അദ്ദേഹത്തിന്റെ വസതിയിൽ എത്തിച്ചത്.
മുഖ്യമന്ത്രി വി.ഡി. സതീശൻ, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം പി മാരായ ഹൈബി ഈഡൻ , കെ.സി. വേണുഗോപാൽ, എംഎൽഎമാരായ അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ്
എന്നിവരടക്കം സിനിമ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ഇന്നലെ (ജൂൺ 6) രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


























