ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ പരാജയപ്പെടുത്തിയതിനെ കുറിച്ച് പ്രതികരിച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. 543 അംഗ സഭയില്‍ മൂന്നില്‍ ഒന്ന് സംവരണം നല്കാന് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2029 ലോക്സഭ അതിന്റെ അടിസ്ഥാനത്തില്‍ ആകണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
വനിതകളുടെ പേരിൽ ബിൽ കൊണ്ടുവന്ന് പാസാക്കാം എന്നാണ് ബിജെപി കരുതിയത്. ജനാധിപത്യം അട്ടിമറിക്കാനായിരുന്നു ശ്രമം. അത് പൊളിഞ്ഞതിലുള്ള നിരാശ ബിജെപിക്കുണ്ടെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. അതേസമയം രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപിയും.
വനിതാ സംവരണ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെ സ്ത്രീകൾ തെരുവിലിറങ്ങുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ബിൽ പാസാക്കാൻ ഇനിയും ശ്രമം നടത്തുമെന്നും അവർ പറഞ്ഞു.

























