Connect with us

Hi, what are you looking for?

Kerala

ഉപയോഗശൂന്യമായ ടയറുകൾ നിരത്തിൽ., സംസ്ഥാനത്ത് റോഡുകൾ കുരുതിക്കളമാകുന്നു.

തിരുവനന്തപുരം:സംസ്ഥാനത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം വർദ്ധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടുന്നു. പ്രമുഖ കമ്പനികൾ ഉപയോഗിക്കാൻ കഴിയാത്തതും,വാറണ്ടിയിൽ വരുന്ന ടയറുകളും സ്ക്രാപ്പിലേക്ക് തള്ളുന്നതിന് പകരം കമ്പനികളുടെ പേരുകളും, മോഡലുകളും ചെത്തി മാറ്റിയും അറ്റകുറ്റപ്പണികൾ ചെയ്തും പുതിയ ടയറുകൾ ആണെന്ന വ്യാജേനയും വിലക്കുറവിന്റെ മറവിലും ഇടനിലക്കാർ വ്യാപകമായി വിപണിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.

ഗുണനിലവാരമില്ലാത്ത വ്യാജ ടയറുകൾ ഉപയോഗിക്കുന്നത് വഴി ടയറുകൾ പൊട്ടിയുണ്ടാകുന്ന റോഡപകടങ്ങൾക്കും, വൈബ്രേഷൻ മൂലം വാഹനകളുടെ ബിയറിങ്ങുകൾ, സ്റ്റിയറിംഗ് റാക്ക്, സസ്പെൻഷൻ, മറ്റു മെക്കാനിക്കൽ ഭാഗങ്ങൾ എന്നിവ വരെ കംപ്ലയിന്റ് വരാനുള്ള സാധ്യത കൂടുതലാണ്. സാധാരണക്കാരാണ് പലപ്പോഴും ഇത്തരം ടയറുകൾ വാങ്ങിച്ച് കെണിയിൽപ്പെടുന്നത്.

മഴക്കാലങ്ങളിൽ വരയിട്ടതും ഉപയോഗശൂന്യമായതുമായ
ഇത്തരം ടയറുകൾ ഉപയോഗിക്കുന്നത്
അപകടങ്ങളെ ക്ഷണിച്ചുവരുത്തുമെന്നും,
പുതിയ നാഷണൽ ഹൈവേകൾ വരുമ്പോൾ സ്പീഡ് കൂടുന്നതോടെ ചൂട് കൂടാനും ഗുണമേന്മയില്ലാത്ത ഇത്തരം ടയറുകൾ പൊട്ടാനും അപകടങ്ങൾ സംഭവിക്കാനും ഉള്ള സാധ്യതയുണ്ടെന്നും
TDAAK ടയർ ഡീലേഴ്സ് & അലൈൻമെന്റ് അസോസിയേഷൻ, കേരള അറിയിച്ചു. ജിഎസ്ടി ഇല്ലാതെ വിൽക്കുന്ന വ്യാജ ടയറുകളുടെ വരവ് മൂലം സർക്കാരിന് കിട്ടേണ്ട ജി എസ് ടി തുകയിൽ വരെ വൻ ഇടിവ് വന്നിട്ടുള്ളതായും ഇത് നിർത്തലാക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും അസോസിയേഷൻ പ്രസിഡൻറ് സി കെ ശിവകുമാർ, സെക്രെട്ടറി ഷാജഹാൻ. എച്, ട്രഷറർ ശിവപ്രകാശ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

( പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്)
പി.ആർ.
സുമേരൻ .
9446190254

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...