Connect with us

Hi, what are you looking for?

Sports

കപ്പടിക്കാന്‍ കാനറിപ്പട; ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ബ്രസീൽ

സാവോപോളോ: ലാറ്റിനമേരിക്കൻ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീലിന്‌ വിജയം. പരാഗ്വേയെ ഒരു ​ഗോളിന് വീഴ്ത്തി മുൻ ലോകചാമ്പ്യൻമാർ ലോകകപ്പ് യോ​ഗ്യത നേടിയത്. ഇതുവരെയുള്ള ലോകകപ്പിന്റെ എല്ലാ പതിപ്പിലും യോഗ്യത നേടുന്ന ഒരേയൊരു ദേശീയ ടീമായി മാറിയിരിക്കുകയാണ് ബ്രസീല്‍. 1930 വരെ 2026 വരെയുള്ള എല്ലാ ഫുട്‌ബോള്‍ ലോകകപ്പിനും ബ്രസീല്‍ യോഗ്യത നേടിക്കഴിഞ്ഞു. അഞ്ച് ലോകകപ്പ് സ്വന്തമായുള്ള ബ്രസീല്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ലോക ചാംപ്യന്മാരായ ടീം.

പരാഗ്വേയ്ക്കെതിരായ മത്സരത്തില്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്. 44-ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞ്യയുടെ അവിശ്വസനീയമായ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്. ഈ ഗോള്‍ ബ്രസീലിന് ആദ്യ പകുതിക്ക് തൊട്ടുമുമ്പ് നിര്‍ണായകമായ ലീഡ് നല്‍കി. പരാഗ്വേയ്ക്കെതിരെ ബ്രസീല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും പിന്നീട് ഗോള്‍ കണ്ടെത്താനായില്ലെങ്കിലും വിജയവും ലോകകപ്പ് യോഗ്യതയും ഉറപ്പിച്ചു.

പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ ബ്രസീലിന്റെ ആദ്യ ജയമാണിത്.

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...