Connect with us

Hi, what are you looking for?

Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ മദ്യം ലഭിക്കില്ല

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും സംസ്ഥാനത്ത് മദ്യം ലഭിക്കില്ല. 9ന് ഒന്നാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ 7ന് വൈകിട്ട് 6 മണി മുതല്‍ 9ന് പോളിങ് അവസാനിക്കും വരെ മദ്യവില്‍പന നിരോധിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഈ ദിവസങ്ങളില്‍ മദ്യവില്‍പന നിരോധിച്ചത്.

11ന് രണ്ടാംഘട്ടം നടക്കുന്ന മേഖലയില്‍ 9ന് വൈകിട്ട് 6 മുതല്‍ 11ന് പോളിങ് കഴിയുന്നതുവരെയും മദ്യ വില്‍പനയ്ക്ക് നിരോധനമുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഈ ദിവസങ്ങളില്‍ നിരോധനമുള്ളത്. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13ന് സംസ്ഥാനവ്യാപകമായി ഡ്രൈഡേ ആയിരിക്കും.

പോളിങ് പ്രദേശത്ത് ഒരു തരത്തിലുള്ള മദ്യവിതരണവും പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മദ്യശാലകള്‍, ബാറുകള്‍ എന്നിവ ഈ ദിവസങ്ങളില്‍ തുറക്കാന്‍ പാടില്ല. മദ്യനിരോധനമില്ലാത്ത സ്ഥലങ്ങളിൽ‌ നിന്ന് നിരോധനമുള്ള ഇടങ്ങളിലേക്ക് മദ്യം എത്തിക്കുന്നതും കുറ്റകരമാണ്. മദ്യം ശേഖരിച്ചുവയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

പോളിങ് പ്രദേശത്ത് ഒരു തരത്തിലുള്ള മദ്യവിതരണവും പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മദ്യശാലകള്‍, ബാറുകള്‍ എന്നിവ ഈ ദിവസങ്ങളില്‍ തുറക്കാന്‍ പാടില്ല. മദ്യനിരോധനമില്ലാത്ത സ്ഥലങ്ങളിൽ‌ നിന്ന് നിരോധനമുള്ള ഇടങ്ങളിലേക്ക് മദ്യം എത്തിക്കുന്നതും കുറ്റകരമാണ്. മദ്യം ശേഖരിച്ചുവയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...