കണ്ണൂര്‍: ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റും അരിപ്പ ഭൂസമരനായകനുമായ ശ്രീരാമന്‍ കൊയ്യോന്‍ കോണ്‍ഗ്രസില്‍ ചേരും. ജനുവരി 26ന് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫില്‍ നിന്ന് അംഗത്വം സ്വീകരിക്കും.
തന്നെ പിന്തുണയ്ക്കുന്ന രണ്ടായിരത്തോെളം ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരുമെന്ന് ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു.

























