Connect with us

Hi, what are you looking for?

Kerala

മതേതര മൂല്യങ്ങൾ തകർക്കുന്ന ഐക്യം നാടിന് ആപത്ത്: കെ.പി.എം.എസ്

കാഞ്ഞിരമറ്റം: വർത്തമാനകാല കേരളത്തിൽ ചില വിഭാഗങ്ങളെമാത്രം ശത്രുപക്ഷത്ത് നിർത്തിക്കൊണ്ട് കേരളത്തിലെ മതേതര മൂല്യങ്ങളെ തകർത്ത്ഉണ്ടാക്കാൻ ശ്രമിക്കുന്ന സാമുദായിക ഐക്യം നാടിന് ആപത്താണ് എന്ന് കെ.പി.എം.എസ് സംസ്ഥാന അസി.സെക്രട്ടറി അഖിൽ.കെ.ദാമോദരൻ അഭിപ്രായപ്പെട്ടു. കേരളം ചർച്ച ചെയ്തതും തള്ളിക്കളഞ്ഞതുമായ ഈ ഐക്യം സാധാരണക്കാരന് പ്രയോജനം ചെയ്യില്ല എന്നുമാത്രമല്ല കേരളത്തിൻറെ നവോത്ഥാന മനസ്സിൽ വിലപോകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരയൻകാവ് ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കേരള പുലയർ മഹാസഭ കാഞ്ഞിരമറ്റം യൂണിയൻ്റെ 10-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം യൂണിയൻ പ്രസിഡന്റ് ശ്രീ.പി.എസ്. സുജയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്രീ.പി.ടി.മണി റിപ്പോർട്ടും, ട്രഷറർ ശ്രീ. അഖിൽമണി കണക്കും അവതരിപ്പിച്ചു.

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ശ്രീ. സി.വി.കൃഷ്ണൻ, ശ്രീ.സി.എസ്.മനോഹരൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ടി.കെ. കുമാരൻ, എം.വി. രവി, സ്മിതബിജു, ശാന്തകുമാരി, കുമാരിസുകുമാരൻ, സജിക്കുട്ടൻ, തങ്കമണിജയചന്ദ്രൻ, ഒ.കെ സുരേഷ്, വേണുഗോപാൽ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ്- പി.എസ്.സുജയ്
സെക്രട്ടറി- പി.ടി.മണി
ട്രഷറർ- അഖിൽ മണി
എന്നിവരെ തെരഞ്ഞെടുത്തു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...