ലാഹോർ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാകിസ്ഥാൻ. പാക് സർക്കാരിന്റേതാണ് തീരുമാനം. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു അറിയിപ്പ്.
പാക് ടീമിന് ലോകകപ്പിൽ പങ്കെടുക്കുന്നതിന് ഒൗദ്യോഗിക അനുമതി നൽകിയ സർക്കാർ ഇന്ത്യയുമായി കളിക്കാനില്ലെന്ന് വ്യക്തമാക്കി. ഇൗ മാസം 15ന് ശ്രീലങ്കയിലെ കൊളംബോയിലാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കേണ്ടിയിരുന്നത്. കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ലോകകപ്പ് കളിക്കാത്ത ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് കടുത്ത തീരുമാനം.
ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിനെ തുടർന്ന് ബംഗ്ലാദേശിനെ കഴിഞ്ഞയാഴ്‌ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്താക്കിയിരുന്നു. പിന്നാലെ ബംഗ്ലാദേശിനെ പിന്തുണച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്‌സിൻ നഖ്‌വി രംഗത്തെത്തി. ലോകകപ്പിൽനിന്ന് പിന്മാറുമെന്ന സൂചനയും നൽകിയിരുന്നു.

























