തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ(എസ്‌ഐആര്‍) സുപ്രീംകോടതിയെ സമീപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ തേടി മമത ബാനർജി ഹർജി നൽകി.
തെരഞ്ഞെടുപ്പ് കമ്മീഷനെയും ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറെയും ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ നടക്കുന്നതെന്നാണ് ഹര്‍ജിയില്‍ മമത ആരോപിക്കുന്നത്.

























