Connect with us

Hi, what are you looking for?

Kerala

വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഫെബ്രുവരി ആറിന് തുടങ്ങും

യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് അണികളെ സജ്ജമാക്കാനും കേരളത്തിൽ ഭരണമാറ്റത്തിനുള്ള സാധ്യത ഉപയോഗപ്പെടുത്താനുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഫെബ്രുവരി ആറിന് കുമ്പളയിൽനിന്ന് തുടങ്ങും. വൈകിട്ട് നാലിന് കുമ്പള ടൗണിൽ കെ.സി. വേണുഗോപാൽ എ.പി. ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കാസർകോട് മണ്ഡലത്തിൽ സ്വീകരണം നൽകും.

എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുമായി വികസനവിഷയങ്ങളിൽ ചർച്ചയുണ്ടാകും. എല്ലാ ഘടകകക്ഷികളുടെയും സംസ്ഥാനനേതാക്കളും പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ അഞ്ച് മണ്ഡലങ്ങളിൽ വീതമാണ് യാത്ര പര്യടനം നടത്തുക. മാർച്ച് ആറിന് യാത്ര സമാപിക്കും.

അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും മൂലം വികസനകാര്യത്തിൽ കേരളം പിന്നാക്കമായി. കേരളത്തിൽ യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ വിവിധ മേഖലകളിൽ നടപ്പാക്കുന്ന വികസന കാഴ്ചപ്പാടുകൾ ജനങ്ങൾക്ക് മുൻപിൽ വരച്ചുകാട്ടും.

കേരളത്തിന്റെ സകലമൂല്യങ്ങളും തകർത്ത എൽ.ഡി.എഫ്. സർക്കാരിനെതിരായ ജനവികാരം ശക്തമായ സാഹചര്യത്തിൽ നടത്തുന്ന സംസ്ഥാനയാത്രക്ക് രാഷ്ട്രീയപ്രസക്തി ഏറെയാണെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി, കൺവീനർ എ. ഗോവിന്ദൻ നായർ, സെക്രട്ടറി അഡ്വ. എ. ഗോവിന്ദൻ നായർ, ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...