Connect with us

Hi, what are you looking for?

Kerala

പതിനഞ്ച് മണ്ഡലങ്ങളിൽ സി.എസ്.ഡി.എസ് ജയപരാജയങ്ങൾ നിർണ്ണയിക്കും കെ കെ സുരേഷ്

നിയമസഭ തിരഞ്ഞെടുപ്പിൽ 15 മണ്ഡലങ്ങളിൽ സി.എസ്.ഡി.എസ് ജയപരാജയങ്ങൾ നിർണ്ണയിക്കുമെന്ന് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) നിർണ്ണയിക്കുമെന്ന് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ്.

ഇടതുമുന്നണിയ്ക്ക് ലഭിച്ച തുടർഭരണത്തിൽ ദളിത് വിഭാഗങ്ങൾക്ക് പരിഗണന ലഭിച്ചില്ല. ദളിത് ക്രൈസ്തവ സംവരണം, ജാതി സെൻസസ്, ഈ ഗ്രാൻഡ് തുടങ്ങിയ വിഷയത്തിൽ പുലർത്തിയത് കുറ്റകരമായ അനാസ്ഥയാണ്. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം അടിസ്ഥാന ജനതയെ പൂർണമായും തള്ളിക്കളഞ്ഞ പ്രഖ്യാപനമാണ്. സാമ്പത്തിക സംവരണം പ്രഖ്യാപിച്ചത് ആത്മഹത്യാപരമായിരുന്നുവെന്നും പട്ടിക വിഭാഗം ക്രിമിലെയർ വിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പ് സ്വീകരിച്ചുവെന്നും കെ കെ സുരേഷ് കുറ്റപ്പെടുത്തി. പട്ടിക ജാതിയിൽ നിന്നും മന്ത്രിയെ ഉൾപ്പെടുത്താഞ്ഞത് നീതികരിക്കാൻ കഴിയില്ല എന്നും കെ കെ സുരേഷ് പറഞ്ഞു. കോട്ടയം പി ഡബ്യു ഡി റസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന സംസ്‌ഥാന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈക്കം നിയോജക മണ്ഡലത്തിൽ സണ്ണി എം കപിക്കാടിനെ സ്‌ഥാനാർഥി ആക്കുവാനുള്ള നീക്കം സ്വാഗതാർഹം ആണെന്നും ക്യാമ്പിൽ അഭിപ്രായം ഉയർന്നു.

സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സണ്ണി എം കപിക്കാട്, സംസ്‌ഥാന ട്രഷറർ പ്രവീൺ ജെയിംസ്, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, ടി എ കിഷോർ, സി എം ചാക്കോ, കെ കെ കുട്ടപ്പൻ, ആഷ്‌ലി ബാബു, രഞ്ജിത് രാജു, ആൻസി സെബാസ്റ്റ്യൻ, എം ഐ ലൂക്കോസ്, എം കെ ശോഭന, കെ കെ അപ്പു, എം എസ് തങ്കപ്പൻ, മോബിൻ ജോണി തുടങ്ങിയവർ പ്രസംഗിച്ചു

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...