ദിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. സെമിയിൽ പഞ്ചാബിനെ നാല് ഗോളിന് തരിപ്പണമാക്കി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സർവീസസാണ് എതിരാളി. എട്ടാം കിരീടമാണ് ഇരുടീമുകളുടെയും ലക്ഷ്യം. കേരളത്തിന്റെ പതിനാറാം ഫൈനലാണ്. പഞ്ചാബിനെതിരെ മുഹമ്മദ് റിയാസ് ഇരട്ടഗോൾ നേടി.
അതെ സമയം റെയിൽവേസിനെ രണ്ട് ഗോളിന് തോൽപ്പിച്ച് സർവീസസ് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ. ഇരട്ടഗോളുമായി തിളങ്ങിയ അഭിഷേക് പവാറാണ് വിജയശിൽപ്പി. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇരുപകുതിയിലുമായാണ് പട്ടാളപ്പട ഗോൾ നേടിയത്. എഴുതവണ ജേതാക്കളാണ് സർ വീസസ്. ഏറ്റവും ഒടുവിൽ 2023ൽ കിരീടമുയർത്തി. സർവീസസ് ടീമിൽ മൂന്നു മലയാളികളുണ്ട്. പി പി മുഹമ്മദ് ഷനൂസ്, വിജയ് ജെറാൾഡ്, ജിജോ ജെറോൺ എന്നിവർ.

























