വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് ‘പുതിയയുഗ യാത്ര’യിലെ ഉദ്ഘാടന വേദിയിൽ സി.കെ ജാനുവിന്റെ അസാനിധ്യം ശ്രദ്ധേയമായി.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമാണ് സികെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ യു ഡി എഫിന്റെ അസോസിയേറ്റ് അംഗമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ അസോസിയേറ്റ് അംഗമായി പ്രഖ്യാപിച്ചതും ഇതേ ദിവസമാണ്. പി വി അന്‍വര്‍ നേരത്തെതന്നെ ബേപ്പൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തുകയും യു ഡി എഫിന്റെ തീരുമാനം വരുന്നതിന് മുന്‍പുതന്നെ ബേപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരഭിക്കുകയും ചെയ്തു. എന്നാല്‍ സി കെ ജാനുവിന്റെ പാര്‍ട്ടിക്ക് സീറ്റുനല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്. പുതുയുഗ യാത്ര ഉദ്ഘാടന വേദിയിലും പി.വി അൻവർ എത്തിയിരുന്നു.
രാജ്യത്തുതന്നെ ഏറെ അറിയപ്പെടുന്ന ആദിവാസി നേതാവായ സി കെ ജാനുവിനെ യു ഡി എഫില്‍ അസോസിയേറ്റ് അംഗമാക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് വന്‍ കൈയ്യടിയാണ് ലഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ രാജ്യത്തെ ആദിവാസികളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായി പരിഗണിക്കുമെന്നായിരുന്നു ഉയര്‍ന്ന പ്രധാന മുദ്രാവാക്യം. ജാനുവിന്റെ പാര്‍ട്ടിയെ യു ഡി എഫിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസ് രാജ്യത്തെ ആദിവാസി വിഭാഗങ്ങളെ ഒരുമിച്ചു നിര്‍ത്താനുള്ള നീക്കമായി ഇത് ചര്‍ച്ച ചെയ്യപ്പെട്ടു.
വയനാട്ടിലെ പ്രധാന നിയമസഭാ മണ്ഡലമായ മാനന്തവാടിയില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് സി കെ ജാനു യു ഡി എഫ് നേതൃത്വത്തെയും അറിയിച്ചിരുന്നു. സംവരണ മണ്ഡലമായ മാനന്തവാടി സീറ്റ് സി കെ ജാനുവിന് നല്‍കിയേക്കുമെന്ന രീതിയിലുള്ള ചര്‍ച്ചകളും ഉണ്ടായി. എന്നാൽ കഴിഞ്ഞ ദിവസം സി കെ ജാനുവിനോട് സീറ്റ് ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുകയായിരുന്നു.
കെ പി സി സി നേതൃത്വത്തിന്റെ നിലപാടിനെതിരെ സി കെ ജാനു ഹൈക്കമാന്റിനെ സമീപിക്കാനുള്ള നീക്കത്തിലാണ്

























