Connect with us

Hi, what are you looking for?

India

‘കമ്മ്യൂണിസം നാശത്തിന്റെ സൂചന’; കേരളത്തിലും മാറ്റം വരുമെന്ന് അമിത് ഷാ

ന്യൂഡൽഹി | 09, ഫെബ്രുവരി | 2026
​കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വികസനത്തിന് തടസ്സമാണെന്നും കമ്മ്യൂണിസ്റ്റുകാർ അധികാരത്തിലിരുന്ന ഒരിടത്തും പുരോഗതി ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിയണമെന്നും അത് നാശത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഈ പ്രത്യയശാസ്ത്രത്തിൽ നിന്നുള്ള മോചനം ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


​ത്രിപുരയിലും ബംഗാളിലും കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചു. ഇപ്പോൾ അത് കേരളത്തിൽ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. കേരളത്തിലും രാഷ്ട്രീയമായ മാറ്റം ഉടൻ സംഭവിക്കുമെന്നും തിരുവനന്തപുരം നഗരസഭയിലെ ബിജെപിയുടെ മുന്നേറ്റം ഈ മാറ്റത്തിന്റെ തുടക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൽ നിന്ന് കമ്മ്യൂണിസം വലിയ തോതിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.
​രാജ്യത്തെ നക്സൽ ഭീഷണി അവസാനിപ്പിക്കുന്നത് സംബന്ധിച്ചും അദ്ദേഹം നിർണ്ണായകമായ വെളിപ്പെടുത്തൽ നടത്തി.

2026 മാർച്ച് 31-നകം ഇന്ത്യയിൽ നിന്ന് നക്സലിസം പൂർണ്ണമായും തുടച്ചുനീക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 500-ലധികം നക്സലൈറ്റുകളെ വധിച്ചതായും 1,900 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. 2,500 ഓളം നക്സലൈറ്റുകൾ ഇതിനോടകം കീഴടങ്ങിയതായും കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...