Connect with us

Hi, what are you looking for?

Kerala

ചിന്നു പാപ്പുവിന്റെ മരണം; ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം, ലഹരി മാഫിയാ ബന്ധവും അന്വേഷിക്കുന്നു

കാസർകോട് | 10, ഫെബ്രുവരി | 2026

പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രേഷ്മ എന്ന ചിന്നു പാപ്പുവിന്റെ (24) മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി. ചിന്നുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്തുമായുള്ള തർക്കമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്.

കാസർകോട് ആസാദ് നഗറിലെ വാടക ക്വാർട്ടേഴ്‌സിലാണ് ചിന്നുവിനെ ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആൺസുഹൃത്ത് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. പലതവണ ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇയാൾ മുറിയിലെത്തിയപ്പോഴാണ് ചിന്നുവിനെ മരിച്ച നിലയിൽ കണ്ടത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
​യുവതിക്ക് ലഹരി മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ എത്തിയിരുന്നവരെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ആൺസുഹൃത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ചിന്നുവിന്റെ ഫോൺ രേഖകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. ഒരു മാസം മുൻപാണ് ചിന്നു വിവാഹമോചിതയായത്. നാല് വയസ്സുള്ള ഒരു മകനുണ്ട്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...