Connect with us

Hi, what are you looking for?

Life

‘നമ്മുടെ കേരളം’- എല്ലാ സർക്കാർ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ

പൊതുജനങ്ങൾക്കായി സംസ്ഥാന സർക്കാർ സേവനങ്ങൾ ഒരുമിച്ച് ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ – ‘നമ്മുടെ കേരളം’ തയ്യാറാകുന്നു. സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ‘നമ്മുടെ കേരളം’ ആപ്പിന്റെ ഔദ്യോഗിക പ്രകാശനം ഫെബ്രുവരി 24ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ജനന സർട്ടിഫിക്കറ്റുകൾ മുതൽ വിദ്യാഭ്യാസം, ക്ഷേമ പദ്ധതികൾ, പെൻഷനുകൾ, ഫീസുകൾ, അപേക്ഷ സമർപ്പിക്കൽ എന്നിവ ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങൾക്കും ആവശ്യമായ 150-ലധികം സേവനങ്ങൾ ആപ്പിൽ ലഭ്യമാകും. എല്ലാവർക്കും ഉപയോഗിക്കാനാവുന്ന രീതിയിൽ ലളിതമായ ഇന്റർഫെയ്‌സും ഡിസൈനുമാണ് ആപ്പിന്റെ പ്രധാന സവിശേഷത.

സ്വകാര്യത, സുരക്ഷ എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സേവനങ്ങളിലെ സമയബന്ധിതമായ പുതുക്കലുകളും, ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാനും, പരാതികൾ സമർപ്പിക്കാനും ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. മൊബൈൽ ആപ്പിന് പുറമേ ‘നമ്മുടെ കേരളം’ വെബ് പോർട്ടലിലും ഇതേ സേവനങ്ങൾ ലഭിക്കും.

ഐ.ടി. വകുപ്പിന് വേണ്ടി കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തിൽ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, സി-ഡിറ്റുമായി ചേർന്നാണ് ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ആപ്പിൽ സേവനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രകാശനത്തിന് ശേഷം ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും, ആപ്പിൾ സ്റ്റോറിലും ആപ്പ് ലഭിക്കും.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...