Connect with us

Hi, what are you looking for?

Latest News

“ഈ സർക്കാരിന്റെ കാലത്ത് സത്യം പുറത്തുവരില്ല”; ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സർക്കാരിനെതിരെ കെ. മുരളീധരൻ


കൊച്ചി | 11, ഫെബ്രുവരി | 2026
​ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികൾക്ക് ഓരോരുത്തരായി ജാമ്യം ലഭിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെയും അന്വേഷണ സംഘത്തെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.

ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എൻ. വാസുവിന് ജാമ്യം ലഭിച്ചതിൽ അത്ഭുതമില്ലെന്നും ഈ സർക്കാരിന്റെ കാലത്ത് കേസിലെ സത്യം ഒരിക്കലും പുറത്തുവരില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണ്ണം മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ചല്ല, പകരം യുഡിഎഫുകാരെ കുടുക്കാൻ വല്ല വഴിയുമുണ്ടോ എന്നാണ് എസ്ഐടി നോക്കുന്നതെന്ന് മുരളീധരൻ പരിഹസിച്ചു.
​”എസ്ഐടി ഇപ്പോൾ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. എല്ലാ പ്രതികളും പുറത്തിറങ്ങിയാൽ പിന്നെ എന്ത് അന്വേഷണമാണ് നടക്കുക? എൻ. വാസുവിന് പിന്നാലെ പത്മകുമാറും ഉടൻ പുറത്തിറങ്ങും. കുറ്റപത്രം സമർപ്പിക്കുമ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിയുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്,” മുരളീധരൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു. സർക്കാരിന്റെ ‘കൈവർക്ക്’ കൊണ്ടാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും കുറ്റപ്പെടുത്തി.
​ശബരിമലയിലെ കട്ടിളപ്പാളിക്കേസിൽ മൂന്നാം പ്രതിയായ എൻ. വാസുവിന് കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നവംബർ 11-നായിരുന്നു വാസു അറസ്റ്റിലായത്. കട്ടിളപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.

കേസിൽ ഇതുവരെ അഞ്ച് പ്രതികളാണ് ജയിൽ മോചിതരായത്. അന്വേഷണത്തിൽ ദേവസ്വം ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോർട്ടുണ്ടായിട്ടും പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് സർക്കാരിന്റെ ഒത്തുകളിയാണെന്നാണ് പ്രതിപക്ഷ ആരോപണം

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...