നേതൃത്വമില്ലാതെ ഒരാൾ എങ്ങനെയാണ് ഒരു നേതാവ് ആകുന്നത്? ഈ ചോദ്യത്തിന് ജോസ് കെ മാണി എന്ന ഒറ്റ ഉത്തരമേ ഉള്ളൂ വെന്ന് യുവ എഴുത്തുകാരൻ വിനിൽ പോൾ.
വിനിൽ പോളിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം
നേതൃത്വമില്ലാതെ ഒരാൾ എങ്ങനെയാണ് ഒരു നേതാവ് ആകുന്നത്? ഈ ചോദ്യത്തിന് ജോസ് കെ മാണി എന്ന ഒറ്റ ഉത്തരമേ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. ചരിത്രപരമായ ഏതെങ്കിലും ഒരു പണിമുടക്കോ/സമരമോ നയിച്ചിട്ടുണ്ടോ? സാധാരണ പത്രങ്ങളിലെ ലീഡർ പേജിൽ നിരവധി രാഷ്ട്രീയക്കാരുടെ കുറിപ്പുകൾ നമ്മൾ കാണാറുണ്ട്, ഗൗരവമേറിയ ഒരു ലേഖനമോ, ചരമക്കുറിപ്പോ, രാഷ്ട്രീയ ഉപന്യാസമോ ഇങ്ങേര് എഴുതിയതായി അറിവില്ല,
ചാനൽ ചർച്ചയിൽ കണ്ടിട്ടില്ല, മലയാളികൾക്ക് കേൾക്കാൻ ഒരു അവിസ്മരണീയ പ്രസംഗമൊന്നും യുട്യൂബിൽ കാണാനില്ല, ഒരു രാഷ്ട്രീയ ചർച്ചയ്ക്ക് രൂപം നൽകിയ ഒരു പ്രത്യയശാസ്ത്ര സംഭാവനയും ഇല്ല. നല്ല അഭിമുഖങ്ങൾ ഇല്ല, പൊതുജനങ്ങൾ കൂടുന്ന പൊതുപരിപാടികൾ പുസ്തക ചർച്ചകളിൽ ഒന്നും ഇല്ല. കേരളത്തിൽ എത്രയോ സാഹിത്യ ചർച്ചകൾ നടക്കുന്നു എത്രയോ നേതാക്കൾ പങ്കെടുക്കുന്നു, ഇവിടെ എവിടെയും കണ്ടതായി അറിവില്ല.
റീൽസ് കാലത്ത് എന്തെങ്കിലും ഒരു വരി അദ്ദേഹത്തിന്റെതായി കണ്ടവരുണ്ടോ?
ആരെങ്കിലും ചോദിച്ചാൽ, അദ്ദേഹം എന്താണ് സംഭാവന ചെയ്തത്?
ഉത്തരം ക്രൂരവും ലളിതവുമാണ്: ഒന്നുമില്ല.
എന്നിട്ടും – അദ്ദേഹം ഒരു നേതാവാണ് .
എന്തുകൊണ്ട്?
കാരണം നമ്മുടെ രാഷ്ട്രീയത്തിൽ, പാരമ്പര്യത്തെ ബുദ്ധിയായി തെറ്റിദ്ധരിക്കുകയും കുടുംബപ്പേര് ഒരു യോഗ്യതയായി കണക്കാക്കുകയും ചെയ്യുന്നു . ഇവിടെ നേതൃത്വം സമ്പാദിക്കുന്നത് പോരാട്ടത്തിലൂടെയോ ചിന്തയിലൂടെയോ പൊതു ഇടപെടലിലൂടെയോ അല്ല – മറിച്ച് കുടുംബ മൂലധനത്തിലൂടെ മാത്രമാണ്. അതുകൊണ്ടാണ് ഇത്തരം ശൂന്യമായ രാഷ്ട്രീയം അധികാരത്തിൽ തുടരുന്നത്.

























