വൈക്കം | 11, ഫെബ്രുവരി | 2026
സണ്ണി എം. കപിക്കാടിന്റെ സ്ഥാനാർഥിത്വത്തിൽ ആശങ്ക പ്രകടിപിച്ച് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. മുന്നണികളുടെ സ്ഥാനാർത്ഥിയായി മത്സരിക്കുബോൾ മുന്നണികളുടെ നയങ്ങളും വിപ്പുൾപ്പെടെയുളളവ മറികടക്കാൻ സാമൂഹിക വിപ്ലവത്തിന് നേതൃത്വം കൊടുക്കുന്നവർക്ക് കഴിയുമൊ എന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സണ്ണി എം. കപിക്കാടിന്റെ സ്ഥാനാർത്ഥിത്വം കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മുന്നണികളെ പിന്തുണയ്ക്കുന്നത് “ജാതി സെൻസസിൽ ഉൾപ്പെടെ സ്വീകരിക്കുന്ന നിലപാട് പരിശോധിച്ചാകുമെന്നും മാർച്ച് 15,16,17 തിയതികളിൽ എറണാകുളത്ത് ചേരുന്ന കെ.പി.എം.എസ് ന്റെ 55 -ആം സംസ്ഥാന സമ്മേളനത്തിന് ശേഷമാകും കെ.പി.എം.എസ് ന്റെ നിലപാട് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം കൂട്ടിചേർത്തു.

























