Connect with us

Hi, what are you looking for?

Sports

ടി-20 ലോകകപ്പിന്റെ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യ

ടി 20 ലോകകപ്പിലെ നമീബിയക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ മിന്നും ജയം. ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയ 116 റൺസിൽ ഓൾ ഔട്ടായി.

നമീബിയക്ക് വേണ്ടി ലോറൻ സ്റ്റീൻകാമ്പ് 29 റൺസും നിക്കോളാസ് ഫ്രൈലിങ്ക് 22 റൺസും നേടി. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റും ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസ് നേടിയത്. തുടക്കത്തിൽ തന്നെ ഇന്ത്യൻ താരങ്ങൾ തകർത്തടിച്ചു. വെറും 41 പന്തിൽ നിന്നാണ് ഇന്ത്യൻ സ്കോർ 100 കടന്നത്.

ടി-20 ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 റൺസ് നേടുന്ന ടീമായും ഇതോടെ ഇന്ത്യ മാറി. വെറും 41 പന്തുകളിൽ നിന്നുമാണ് ഇന്ത്യ 100 റൺസ് നമീബിയക്കെതിരെ അടിച്ചെടുത്തത്. 2014 ടി-20 ലോകകപ്പിൽ നെതർലാൻഡ്‌സ് സ്വന്തമാക്കിയ റെക്കോർഡ് തകർത്താണ് ഇന്ത്യ ചരിത്രം തിരുത്തിക്കുറിച്ചത്. 12 വർഷങ്ങൾക്ക് മുമ്പ് അയർലാൻഡിനെതിരെ 42 പന്തിൽ നിന്നുമാണ് 100 റൺസ് നേടിയത്. നെതർലാൻഡ്സി നേക്കാൾ ഒറ്റ പന്ത് കുറവ് കളിച്ചുകൊണ്ടാണ് ഇന്ത്യ ഈ ലോക റെക്കോർഡ് സ്വന്തമാക്കിയത്.

അതെ മറ്റോരു ചരിത്രം കൂടി രചിച്ചാണ് ഇന്ത്യ കളം വിട്ടത് ലോകകപ്പിന്റെ ചരിത്രത്തിൽ തുടർച്ചയായി പത്ത് വിജയം നേടുന്ന ടീമായി.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...