Connect with us

Hi, what are you looking for?

Entertainment

“അമ്മ” രണ്ടാമത് കുടുംബസംഗമം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

കൊച്ചി : മലയാളചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ 2026 ലെ കുടുംബ സംഗമം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കേന്ദ്രമന്ത്രിയും അമ്മയുടെ ഒന്നാമത്തെ മെമ്പറുമായ ശ്രീ സുരേഷ് ഗോപി നിർവ്വഹിച്ചു. ചടങ്ങിൽ അമ്മയുടെ പ്രസിഡന്റ്‌ ശ്രീമതി ശ്വേത മേനോൻ അധ്യക്ഷ ആയിരുന്നു.

ജനറൽ സെക്രട്ടറി ശ്രീമതി കുക്കൂ പരമേശ്വരൻ സ്വാഗതം ആശംസിച്ചു. ശ്രീ മോഹൻലാൽ അമ്മയുടെ പുതിയ ഭാരവാഹികളെ അനുമോദിച്ച് സംസാരിച്ചു.മലയാള സിനിമയിലെ തന്നെ മുതിർന്ന അഭിനേതാവ് ശ്രീ. ടി ജി രവിയെ ഓണററി മെമ്പർഷിപ്പ് നൽകി ആദരിച്ചു.ദാദാ സഹേബ് ഫാൽക്കെ അവാർഡ് ജേതാവായ ശ്രീ മോഹൻ ലാലിനെയും, പദ്മഭൂഷൻ ജേതാവ് ശ്രീ മമ്മൂട്ടിയേയും അമ്മ കുടുംബ സംഗമത്തിൽ ആദരിച്ചു.

ഫെഫ്ക സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച അമ്മയുടെ വനിത ക്രിക്കറ്റ് ടീം നേടിയ ട്രോഫിയും ടി വിയും ക്യാഷ് അവാർഡും ടീം ക്യാപ്റ്റൻ ബീന ആൻ്റണി, ശ്രീ മോഹൻലാലിന്റെ സാന്നിധ്യത്തിൽ അമ്മയ്ക്ക് കൈമാറി സ്പോർട്സ്, പാചക മത്സരം,തുടങ്ങി മറ്റു വിവിധയിനം കലാപരിപാടികളും അമ്മയുടെ കുടുംബ സംഗമത്തിൽ അരങ്ങേറി.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...